ഇന്ത്യയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 22771 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു, 442 മരണം.

  • 04/07/2020

ന്യൂഡൽഹി : ഇന്ത്യയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 22771 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു, 442 പേർക്ക് ജീവൻ നഷ്ടമായി. ഇതോടെ രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം ആറ്ലക്ഷം കടന്നു. രാജ്യത്ത് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത് 648315 പേർക്കാണ്. 394227 പേർ രോഗമുക്തി നേടിയതായും കേന്ദ്ര ആരോഗ്യ കുടുംബ ക്ഷേമ മന്ത്രാലയം അറിയിച്ചു. 18655 പേരാണ് രാജ്യത്ത് ആകെ കൊവിഡ് ബാധ മൂലം മരിച്ചത്.

Related News