കരിപ്പൂർ എയർപോർട്ടിൽ ലാൻഡിംഗിനിടെ വിമാനാപകടം; പൈലറ്റ് ഉൾപ്പെടെ 3 മരണം, വിമാനം തകർന്നു.

  • 07/08/2020

കോഴിക്കോട് : കരിപ്പുർ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വിമാനം റണ്‍വേയില്‍നിന്ന് തെന്നിമാറി താഴേക്കുപതിച്ച് രണ്ടായി മുറിഞ്ഞു പൈലറ്റ് ഉൾപ്പെടെ മൂന്നു പേർ മരിച്ചു. ശക്തമായ മഴയിൽ പൈലറ്റിന് റൺവേ കാണാൻ സാധിച്ചില്ല എന്നാണു വിവരം .ടേബിൾടോപ്പ് റൺവെ ആണ് വിമാനത്താവളത്തിലുള്ളത്. മുപ്പത് അടിയോളം താഴ്ചയിലേക്ക് വിമാനം കൂപ്പുകുത്തിയത്. പൈലറ്റുമാരിൽ ഒരാളായ ക്യപ്റ്റന്‍ ദീപക് വസന്നും രണ്ട് യാത്രക്കാരുമാണ് മരിച്ചത്. സഹ പൈലറ്റ് അഖിലേഷിന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.പത്ത് പേരുടെ നില ഗുരുതരമാണ്. സാരമായി പരിക്കേറ്റവരെ അപകട സ്ഥലത്ത്നിന്ന് ആശുപത്രിയിലേക്ക് എത്തിക്കാൻ നിരവധി ആംബുലൻസുകളും സംഭവസ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്. ആറ് ജീവനക്കാർ ഉൾപ്പെടെ 177 യാത്രക്കാരാണ് എയർ ഇന്ത്യ വിമാനത്തിലുണ്ടായിരുന്നത്. രക്ഷാപ്രവർത്തനങ്ങൾ തുടരുന്നു. ദുബായില്‍ നിന്നുള്ള വിമാനത്തില്‍ 179 യാത്രക്കാരുണ്ടായതായാണ് റിപ്പോര്‍ട്ടുകള്‍. 7.41നാണ് അപകടമുണ്ടായത്. വന്ദേഭാരത് മിഷന്റെ ഭാഗമായുള്ള വിമാനസര്‍വീസാണ് അപകടത്തില്‍പ്പെട്ടത്.

Related News