കേരളത്തെ അപമാനിക്കാന്‍ ആസൂത്രിത നീക്കം: കിറ്റെക്‌സ് വിഷയത്തില്‍ മുഖ്യമന്ത്രിയുടെ മറുപടി

  • 10/07/2021


തിരുവനന്തപുരം: കേരളത്തെ വിമര്‍ശിച്ച കിറ്റെക്‌സ് എം ഡിക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളം നിക്ഷേപക സൗഹൃദ സംസ്ഥാനമാണ്. അങ്ങനെയല്ലെന്ന് പറയുന്നത് ആസൂത്രിത നീക്കത്തിന്റെ ഭാഗമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. നിക്ഷേപക സംരഭക അനുകൂല സാഹചര്യം സൃഷ്ടിക്കാനാണ് സര്‍ക്കാര്‍ ശ്രമിച്ചത്. വ്യവസായ സൗഹൃദ നടപടികളാണ് സര്‍ക്കാര്‍ എന്നും സ്വീകരിച്ചതെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

സിക്ക വൈറസ് വ്യാപനം അപ്രതീക്ഷിതമല്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. രോഗവാഹകരായ ഈഡിസ് കൊതുകുകളുടെ സാന്ദ്രത കേരളത്തില്‍ കൂടുതലാണ്. ഇത് ഗുരുതരമായ രോഗമല്ല. എന്നാല്‍ ഗര്‍ഭിണികളെ ബാധിച്ചാല്‍ കുഞ്ഞിന്റെ തലച്ചോറിന്റെ വരള്‍ച്ച മുരടിക്കുന്ന ജന്മവൈകല്യം ഉണ്ടാകും. അപൂര്‍വമായി സുഷുമ്‌ന നാഡിയെയും ബാധിക്കും. സിക്ക വൈറസ് ബാധിച്ച ഗര്‍ഭിണിയുടെ കുഞ്ഞിന് കേരളത്തില്‍ ആരോഗ്യപ്രശ്‌നം ഇതുവരെ കണ്ടെത്തിയിട്ടില്ല.

കേന്ദ്രസര്‍ക്കാര്‍ സഹകരണ മന്ത്രാലയം രൂപവത്കരിക്കുന്നത് ആശങ്കകള്‍ക്ക് വഴിവെക്കും. സഹകരണം പൂര്‍ണമായും സംസ്ഥാനത്തിന്റെ വിഷയമാണ്. കേന്ദ്രം സഹകരണ മന്ത്രാലയം രൂപീകരിക്കുന്നത് സംസ്ഥാനങ്ങള്‍ക്ക് മേലുള്ള കടന്നുകയറ്റമാണെന്ന അഭിപ്രായങ്ങളോട് യോജിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

Related News