മലയാള സിനിമയുടെ നവതരംഗത്തിലെ പ്രധാനി; ഫഹദിനെ പുകഴ്ത്തി അല്‍ ജസീറ

  • 16/07/2021



മഹേഷ് നാരായണന്‍ സംവിധാനം ചെയ്ത 'മാലിക്ക്' മികച്ച അഭിപ്രായം നേടി മുന്നേറുകയാണ്. ഫഹദ് ഫാസില്‍, നിമിഷ സജയന്‍, വിനയ് ഫോര്‍ട്ട് തുടങ്ങിയവര്‍ കേന്ദ്രകഥാപാത്രമായ ചിത്രത്തിലെ ഫഹദിന്റെ അഭിനയത്തെ വാനോളം പുകഴ്ത്തുകയാണ് സോഷ്യല്‍ മീഡിയ. ഇപ്പോഴിതാ, താരത്തെ പ്രശംസിച്ച് അന്താരാഷ്ട്ര മാധ്യമമായ അല്‍ ജസീറയും രംഗത്തെത്തി.

മലയാള സിനിമയുടെ നവതരംഗത്തിലെ പ്രധാനിയെന്നാണ് ഫഹദിനെ അല്‍ ജസീറ വിശേഷിപ്പിച്ചിരിക്കുന്നത്. നവതരംഗത്തിലെ നായകനായാണ് അല്‍ജസീറ ഫഹദിനെ കാണുന്നത്. മാലിക്കിലെ പ്രകടനവും സമീപകാലത്ത് ഫഹദിന്റെ താരമൂല്യം ഉയര്‍ത്തിയ ചിത്രങ്ങളും ഉള്‍പ്പെടുത്തിയാണ് അല്‍ ജസീറയിലെ ലേഖനം. 'ഫഹദ് ഫാസില്‍: ഇന്ത്യയുടെ, മലയാള സിനിമയിലെ ഒരു പുതിയ തരംഗത്തിന്റെ നായകന്‍' എന്നാണു ലേഖനം. കഥയുമായും സിനിമയിലെ കഥാപാത്രങ്ങളുമായയും പ്രേക്ഷകര്‍ക്ക് ബന്ധപ്പെടാന്‍ കഴിയണം' എന്നാണു ഓരോ സിനിമ തിരഞ്ഞെടുക്കുമ്‌ബോഴും താന്‍ ശ്രദ്ധിക്കുന്നതെന്ന് ഫഹദ് പറഞ്ഞയതായി അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നു.

മഹേഷ് നാരായണന്‍ഫഹദ് ഫാസില്‍ കൂട്ടുകെട്ടിന്റെ 'മാലിക്' ഒടിടി റിലീസ് ആയിട്ടാണ് പ്രേക്ഷകര്‍ക്കു മുന്നിലെത്തിയത്. മാലിക് തിയറ്ററുകളില്‍ കാണേണ്ടിയിരുന്ന ഒരു പടമായിരുന്നുവെന്നാണ് സിനിമ കണ്ട പ്രേക്ഷകര്‍ അഭിപ്രായപ്പെടുന്നത്. 2020 ഈദ് റിലീസ് ആയി തിയറ്ററുകളിലെത്തിക്കാന്‍ പദ്ധതിയിട്ട ചിത്രമാണ് മാലിക്. എന്നാല്‍ കോവിഡ് നിയന്ത്രണങ്ങള്‍ കടുത്തതോടെ മറ്റ് വഴികളില്ലാതെയാണ് ഒടിടി റിലീസ് ആയി ചിത്രം ഇറക്കിയത്.

Related News