സംസ്ഥാനത്ത് മദ്യവില്‍പ്പനശാലകളുടെ എണ്ണം വളരെക്കുറവ്; മാഹിയില്‍ ഇതിലും കൂടുതല്‍ ഉണ്ടല്ലോ: ഹൈക്കോടതി

  • 16/07/2021


സംസ്ഥാനത്തെ ബെവ്‌കോ ഔട്ട്‌ലറ്റുകളുടെ അടിസ്ഥാന സൗകര്യങ്ങളില്‍ ഓഡിറ്റ് നടത്തുന്നത് പരിഗണിക്കണമെന്ന് ഹൈക്കോടതി. സംസ്ഥാനത്ത് മദ്യവില്‍പ്പനശാലകളുടെ എണ്ണം വളരെക്കുറവാണെന്നും, അയല്‍സംസ്ഥാനങ്ങളില്‍ ഇതിനേക്കാള്‍ മദ്യശാലകളുണ്ടെന്നും കോടതി നിരീക്ഷിച്ചു.

അയല്‍സംസ്ഥാനങ്ങളില്‍ 2000 മദ്യവില്‍പനശാലകളുള്ളപ്പോള്‍ കേരളത്തിലിത് 300 മാത്രമാണ്. ചെറിയ പ്രദേശമായ മാഹിയില്‍ ഇതിനേക്കാള്‍ മദ്യഷാപ്പുകളുണ്ട്. എണ്ണം കുറവായ സ്ഥിതിക്ക് മദ്യവില്‍പ്പന ശാലകളിലെ അടിസ്ഥാന സൗകര്യങ്ങള്‍ കൂട്ടാന്‍ നടപടിയെടുത്തുകൂടേ എന്നും ഹൈക്കോടതി ചോദിച്ചു.

അതേസമയം സംസ്ഥാനത്തെ ബെവ്‌കോ ഔട്ട്‌ലറ്റുകളുടെ തിരക്ക് കുറയ്ക്കാനായി ഹൈക്കോടതി ചൂണ്ടിക്കാട്ടിയ ഹൈക്കോടതി പരിസരത്തുള്ള ഔട്ട്!ലെറ്റും, തൃശ്ശൂര്‍ കുറുപ്പം റോഡിലുള്ള ബവ്‌റിജസ് ഔട്ട്!ലെറ്റും പൂട്ടിയതായി ബെവ്‌കോ കോടതിയെ അറിയിച്ചു. ബെവ്‌കോ ഇതുവരെ സ്വീകരിച്ച നടപടികളില്‍ സംതൃപ്തിയെന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ അറിയിച്ചു.

ഹൈക്കോടതി നിര്‍ദേശത്തെ തുടര്‍ന്ന് കൊവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കാന്‍ ജീവനക്കാര്‍ക്ക് ബെവ്‌കോ സര്‍ക്കുലര്‍ നല്‍കിരുന്നു. ആള്‍ക്കൂട്ടം ഒരിക്കലും അംഗീകരിക്കാനാകില്ലെന്ന് സര്‍ക്കുലറില്‍ ബെവ്‌കോ പറയുന്നു.

Related News