ബംഗാള്‍ ഉള്‍ക്കടലില്‍ 21ന് പുതിയ ന്യൂനമര്‍ദം; സംസ്ഥാനത്ത് മഴ കൂടും

  • 17/07/2021



ഇടുക്കി: വടക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ 21ന് പുതിയ ന്യൂനമര്‍ദം രൂപമെടുക്കാന്‍ സാധ്യത. ഇന്നലെയാണ് ഇത് സംബന്ധിച്ച സ്ഥിരീകരണം കേന്ദ്ര അന്തരീക്ഷ ശാസ്ത്രകേന്ദ്രം പുറത്ത് വിട്ടത്. ന്യൂനമര്‍ദം ശക്തിപ്പെടാനുള്ള സാധ്യതയുള്ളതിനാല്‍ സംസ്ഥാനത്ത് 21 മുതല്‍ മഴ കൂടുന്നതിന് ഇത് കാരണമാകുമെന്നാണ് നിലവിലെ നിഗമനം. ഈ വര്‍ഷം ഇന്ത്യന്‍ മണ്‍സൂണ്‍ ആരംഭിച്ച ശേഷമുള്ള നാലാമത്തെ ന്യൂനമര്‍ദമാണിത്.

ഇന്ന് കണ്ണൂരില്‍ ഓറഞ്ച് അലര്‍ട്ടും വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ യെല്ലോ അലര്‍ട്ടുമാണ്. ഇന്നലെ രാവിലെ അവസാനിച്ച 24 മണിക്കൂറിനിടെ ഏറ്റവും അധികം മഴ ലഭിച്ചത് പട്ടാമ്ബി, നോര്‍ത്ത് പറവൂര്‍, തൊടുപുഴ, മൂവാറ്റുപുഴ, വിലങ്ങനാട് മേഖലകളിലാണ്, 11 സെ.മീ. വീതം മഴ പെയ്തു. പെരുമ്ബാവൂര്‍, ത്രിത്താല 10 സെ.മീ. വീതവും മഴ ലഭിച്ചു. മിക്കയിടത്തും വ്യാഴാഴ്ച രാത്രിയില്‍ ആരംഭിച്ച മഴക്ക് ഇന്നലെ പകലും ഇടവിട്ട് തുടര്‍ന്നു. മണിക്കൂറുകള്‍ക്കുള്ളില്‍ കനത്ത മഴ എത്തിയതോടെ പുഴകളിലേയും തോട്ടിലേയും ജലനിരപ്പുയര്‍ന്നു. മദ്ധ്യതെക്കന്‍ കേരളത്തിലാണ് കൂടുതല്‍ മഴ ലഭിച്ചത്. 

കോട്ടയത്ത് ശരാശരി 

കാലവര്‍ഷം ഒന്നരമാസം പിന്നിടുമ്പോള്‍ സംസ്ഥാനത്തെ മഴ കുറവ് 29%യ 103.5 സെ.മീ. ലഭിക്കേണ്ട സ്ഥാനത്ത് 73.92 സെ.മീ മഴയാണ് പെയ്തത്. കോട്ടയത് ലഭിക്കേണ്ട മഴയില്‍ കുറവില്ല(കുറവ് 0%). വയനാട് 44, പാലക്കാട് 43% വീതം മഴ കുറഞ്ഞപ്പോള്‍ പത്തനംതിട്ട, എറണാകുളം ജില്ലകളിലാണ് ശരാശരി മഴ ലഭിച്ചത്. അതേ സമയം കെഎസ്ഇബിയുടെ കീഴിലുള്ള പ്രധാനപ്പെട്ട സംഭരണികളിലെ ജലശേഖരം 51 ശതമാനത്തിലെത്തി.

Related News