നിയന്ത്രണങ്ങള്‍ ലംഘനം; സംസ്ഥാനത്ത് ഇന്ന് 8942 പേര്‍ക്കെതിരെ കേസ്

  • 19/07/2021


തിരുവനന്തപുരം: കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 8942 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 1660 പേരാണ്. 3298 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്‌ക് ധരിക്കാത്ത 15079 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ക്വാറന്റൈന്‍ ലംഘിച്ചതിന് 143 കേസുകളും റിപ്പോര്‍ട്ട് ചെയ്തു.

ജില്ല തിരിച്ചുള്ള കണക്കു ചുവടെ. (കേസിന്റെ എണ്ണം, അറസ്റ്റിലായവര്‍, കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍ എന്ന ക്രമത്തില്‍) തിരുവനന്തപുരം സിറ്റി  410, 33, 125
തിരുവനന്തപുരം റൂറല്‍  5365, 290, 367
കൊല്ലം സിറ്റി  1602, 152, 16
കൊല്ലം റൂറല്‍  71, 71, 147
പത്തനംതിട്ട  77, 72, 122 
ആലപ്പുഴ  42, 9, 104 
കോട്ടയം  236, 220, 398 
ഇടുക്കി  87, 12, 15 
എറണാകുളം സിറ്റി  121, 46, 77 
എറണാകുളം റൂറല്‍  206, 42, 307 
തൃശൂര്‍ സിറ്റി  45, 45, 135 
തൃശൂര്‍ റൂറല്‍  79, 85, 342 
പാലക്കാട്  120, 158, 15 
മലപ്പുറം  114, 101, 16 
കോഴിക്കോട് സിറ്റി  38, 0, 12 
കോഴിക്കോട് റൂറല്‍  124, 148, 12 
വയനാട്  54, 0, 120 
കണ്ണൂര്‍ സിറ്റി  83, 83, 330 
കണ്ണൂര്‍ റൂറല്‍  68, 0, 382 
കാസര്‍ഗോഡ്  77, 93, 256 

Related News