കരുവന്നൂര്‍ ബാങ്ക് കവര്‍ച്ച: വിജയരാഘവനും മുന്‍ മന്ത്രി എ.സി മൊയ്തീനും പങ്കെന്ന് കെ സുരേന്ദ്രന്‍

  • 24/07/2021

തൃശൂര്‍: കരുവന്നൂര്‍ ബാങ്ക് കവര്‍ച്ച കേസില്‍ സി.പി.എം സംസ്ഥാന സെക്രട്ടറി എ വിജയരാഘവനും മുന്‍ മന്ത്രി എ.സി മൊയ്തീനും ബന്ധുക്കള്‍ക്കും ബന്ധമുണ്ടെന്ന് കെ സുരേന്ദ്രന്‍.ബാങ്കിലെ നിക്ഷപകര്‍ ഉറപ്പിച്ചു പറയുന്നു തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഈ പണം എടുത്തിട്ടുണ്ട്. ഇത് നിയമസഭാ തെരഞ്ഞെടുപ്പില്‍ ചെലവഴിച്ചുയെന്നത് ഉറപ്പാണ്. എ വിജയരാഘവന്റെ ഭാര്യ മന്ത്രി ആര്‍ ബിന്ദു മത്സരിച്ച മണ്ഡലത്തിലും ഈ പണമെത്തിയെന്നും കെ സുരേന്ദ്രന്‍ ആരോപിച്ചു.തെരഞ്ഞെടുപ്പ് കമ്മീഷന്‍ കേസ് അന്വേഷിക്കണമെന്ന് ബി.ജെ.പി പരാതി നല്‍കുമെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

കരുവന്നൂര്‍ തട്ടിപ്പ് െ്രെകംബ്രാഞ്ചിനെക്കൊണ്ട് അന്വേഷിക്കേണ്ട കേസല്ല. ഇതുമായി ബന്ധപ്പെട്ട കുറ്റവാളികള്‍ പലരും വിദേശത്താണ്. അന്വേഷണം നടത്തിയാല്‍ പല സി.പി.എം. നേതാക്കളും കുടുങ്ങും. നിലവിലെ െ്രെകംബ്രാഞ്ച് അന്വേഷണം സി.പി.എം. നേതാക്കളെ രക്ഷിക്കാന്‍ വേണ്ടിയുള്ളതാണ്. അത് കൊണ്ട് തന്നെ ഇത് കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ അന്വേഷിക്കണമെന്നും കെ സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.

Related News