കുതിരാന്‍ തുരങ്കം ഓഗസ്റ്റ് ഒന്നിന് തുറക്കും

  • 26/07/2021

പാലക്കാട്: കുതിരാന്‍ തുരങ്കം ഓഗസ്റ്റ് ഒന്നിന് തുറക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ച അവലോകനയോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമുണ്ടായത്. തുരങ്കത്തിന്റെ ഒരു ടണലാണ് ഓഗസ്റ്റ് ഒന്നിന് തുറക്കാന്‍ തീരുമാനമായത്. മഴക്കാലമാണെങ്കിലും നിര്‍മ്മാണം തടസ്സപ്പെടാതെ മുന്നോട്ട് പോകാന്‍ വേണ്ട നടപടികളെല്ലാം സ്വീകരിക്കണമെന്നും മുഖ്യമന്ത്രി അവലോകന യോഗത്തിലറിയിച്ചു.

സുരക്ഷാ പരിശോധന ഫലം ഉടനെ ലഭിക്കും. കുതിരാന്‍ പദ്ധതി ഇഴഞ്ഞു നീങ്ങുന്നെന്ന് ചൂണ്ടിക്കാട്ടി സ്ഥലം എംഎ!ല്‍എ കൂടിയായ കെ.രാജന്‍ ഹൈക്കോടിയെ സമീപിച്ചിരുന്നു. തുടര്‍ന്ന് വേഗത്തില്‍ പണി പൂര്‍ത്തിയാക്കാന്‍ കോടതി നിര്‍ദ്ദേശം നല്‍കുകയായിരുന്നു. അവലോകനയോഗത്തിന് മുന്‍പ് മന്ത്രി മുഹമ്മദ് റിയാസും കെ.രാജനും കുതിരാന്‍ തുരങ്കത്തിന്റെ നിര്‍മ്മാണം നേരിട്ട് വിലയിരുത്തിയിരുന്നു.

മന്ത്രിമാരായ കെ.രാധാക്യഷ്ണന്‍, കെ.രാജന്‍, പി.എ മുഹമ്മദ് റിയാസ്, ദേശീയപാത അഥോറിറ്റി അധിക്യതര്‍ എന്നിവര്‍ അവലോകനയോഗത്തില്‍ പങ്കെടുത്തു.

Related News