വിവാഹമോചനത്തിന് കാരണം വ്യക്തിപരം; മുകേഷിന് മേല്‍ ചെളിവാരി എറിയാന്‍ താല്പര്യമില്ല: മേതില്‍ ദേവിക

  • 27/07/2021

വിവാഹമോചനത്തിന് കാരണം വ്യക്തിപരമായ വിഷയങ്ങളെന്നും മുകേഷിന് മേല്‍ ചെളിവാരി എറിയാന്‍ താല്പര്യമില്ലെന്നും മേതില്‍ ദേവിക. മുകേഷുമായി വേര്‍പിരിയാന്‍ തീരുമാനിച്ചു. വ്യക്തിപരമായ വിഷയമാണ് വേര്‍പിരിയാന്‍ കാരണം.ലീഗല്‍ നോട്ടീസ് നല്കിയിട്ടുണ്ട്. ഗാര്‍ഹിക പീഡനമെന്ന പ്രചാരണം തെറ്റാണ്. മുകേഷുമായി സംസാരിച്ചിരുന്നു. മുകേഷിനെ ഒരു വില്ലനായി ചിത്രീകരിക്കാന്‍ താല്പര്യമില്ലെന്നും മേതില്‍ ദേവിക മാധ്യമങ്ങളോട് വെളിപ്പെടുത്തി.

രണ്ടു പേരുടേയും ആദര്‍ശങ്ങളും ആശയങ്ങളും വ്യത്യസ്തമാണ്. വിവാദങ്ങള്‍ക്ക് താത്പര്യമില്ല. വേര്‍പിരിയല്‍ വേദനയുളവാക്കുന്നതാണ്. തന്റെ ജീവിതത്തിലെ വളരെ പ്രധാനപ്പെട്ട വ്യക്തിയാണ് മുകേഷ് എന്നും മേതില്‍ ദേവിക പറഞ്ഞു.

Related News