സംസ്ഥാനത്ത് സ്ത്രീധന പീഡന മരണങ്ങളില്‍ കുറവ്; സ്ത്രീസുരക്ഷ ഉറപ്പാക്കും: മുഖ്യമന്ത്രി

  • 28/07/2021


തിരുവനന്തപുരം: സംസ്ഥാനത്ത് സ്ത്രീധന കേസുകളും സ്ത്രീധന പീഡന മരണങ്ങളും കുറഞ്ഞുവരുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 201116 വര്‍ഷത്തില്‍ 100 സ്ത്രീധന ആത്മഹത്യകള്‍ നടന്നിട്ടുണ്ട്. കഴിഞ്ഞ അഞ്ച് വര്‍ഷം 54 കേസുകള്‍ മാത്രമാണ് നടന്നത്. ഈ വര്‍ഷം ഇതുവരെ ആറ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ വര്‍ഷവും ആറ് കേസുകളാണ് ഉണ്ടായതെന്നും മുഖ്യമരന്തി നിയമസഭയില്‍ അറിയിച്ചു. പ്രതിപക്ഷത്തുനിന്നും എന്‍.എ നെല്ലിക്കുന്നിന്റെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം. വിസ്മയ കേസില്‍ പൊലീസ് അന്വേഷണം അന്തിമഘട്ടത്തിലാണെന്നും മുഖ്യമന്ത്രി അറിയിച്ചു.

സ്ത്രീധന പീഡനങ്ങള്‍ നാടിന് വലിയ അപമാനം വരുത്തിവയ്ക്കുന്നതാണ്. അതിനെതിരെ വലിയ ബോധവത്കരണം ആവശ്യമാണ്. ഗവര്‍ണറുടെ നടപടി ബോധവത്കരണ പ്രക്രിയയ്ക്ക് കരുത്താതെയന്നും ഗവര്‍ണറുടെ ഉപവാസത്തെ ഓരോരുത്തരും അവരവരുടെ ഇഷ്ടത്തിന് അനുസരിച്ച് വ്യാഖ്യാനിക്കുന്നുവെന്നും മുഖ്യമന്ത്രി നിയമസഭയില്‍ അറിയിച്ചു.

Related News