ഇന്ത്യൻ ബുക്ക്‌ ഓഫ് റെക്കോർഡിൽ ഇടം നേടി രണ്ടര വയസുകാരി

  • 28/07/2021


മാന്നാർ: കേരളത്തിലെ പതിനാല് ജില്ലകളെക്കുറിച്ചുള്ള അറിവ്, ദേശിയ ഗാന ആലാപനം, കാർട്ടൂൺ കഥപാത്രങ്ങളെ തിരിച്ചറിയാനുള്ള കഴിവ്, വിപരീത പദങ്ങൾ, മഴവില്ല് നിറങ്ങൾ, അങ്ങനെ എന്തിനെ പറ്റി ചോദിച്ചാലും കൃത്യമായ മറുപടി പറയുന്ന രണ്ടര വയസുകാരി.

പൊതുവിജ്ഞാനത്തിൽ മികവ് പുലർത്തി ഇന്ത്യൻ ബുക്ക്‌ ഓഫ് റെക്കോർഡിൽ ഇടം നേടിയിരിക്കുകയാണ് മാന്നാർ തൃക്കുരട്ടി മഹാദേവ ക്ഷേത്രത്തിന് സമീപം ഷഫീഖ് മൻസിലിൽ (നമ്പര വടക്കേതിൽ) ഷഫീർ സുലൈമാൻ- ഹസീന ദമ്പതികളുടെ ഏക മകളായ രണ്ടര വയസുകാരി സൈന ഷഫീർ.

പൊതുവിജ്ഞാനത്തിൽ ഉള്ള സൈനയുടെ താല്പര്യമാണ് ഈ റെക്കോർഡ് നേട്ടത്തിന് പിന്നിൽ. ഇന്ത്യയെയും ഉപഗ്രഹങ്ങളെ കുറിച്ചുമുള്ള ചോദ്യങ്ങൾക്ക് വേഗത്തിൽ ഉത്തരം നൽകിയാണ് പൊതു വിജ്ഞാനത്തിൽ ഈ കൊച്ചുമിടുക്കി മികവ് കാട്ടിയത്.

സൈനയുടെ കഴിവ് തിരിച്ചറിഞ്ഞ എം ബി എ ബിരുദധാരിണിയായ മാതാവ് ഹസീന ഓരോ ദിവസവും പറഞ്ഞ് കൊടുക്കുന്ന അറിവുകൾ വളരെ വേഗം ഈ രണ്ടര വയസുകാരി ഹൃദ്യസ്ഥമാക്കും. ദുബൈയിൽ ജോലി ചെയ്യുന്ന പിതാവ് ഷഫീർ വേണ്ട പിന്തുണയും നൽകുന്നുണ്ട്.

Related News