സുപ്രീംകോടതി വിധി ഇന്ത്യന്‍ ജനാധിപത്യത്തിലെ നാഴികക്കല്ല്, ശിവന്‍കുട്ടി മന്ത്രിസ്ഥാനം രാജിവെക്കണമെന്ന് പ്രതിപക്ഷം

  • 28/07/2021

തിരുവനന്തപുരം: നിയമസഭാ കൈയ്യാങ്കളി കേസില്‍ നാല് വര്‍ഷമായി ഒരു ജനപ്രതിനിധിയെന്ന നിലയില്‍ താന്‍ നിയമപോരാട്ടം നടത്തി വരികയായിരുന്നുവെന്നും ഇന്ത്യന്‍ ജനാധിപത്യത്തിലെ നാഴികക്കല്ലാണ് ഈ വിധിയെന്നും രമേശ് ചെന്നിത്തല.

സുപ്രീംകോടതിയുടെ വിധിയുടെ പശ്ചാത്തലത്തില്‍ കേസില്‍ വിചാരണ നേരിടുന്ന മന്ത്രി ശിവന്‍കുട്ടി രാജിവയ്ക്കണം. ജനാധിപത്യ മര്യാദ പാലിച്ച് മുഖ്യമന്ത്രി രാജി ആവശ്യപ്പെടാന്‍ തയ്യാറാവണം. കേസില്‍ കുറ്റമുക്തനായാല്‍ ശിവന്‍കുട്ടിക്ക് മന്ത്രിസഭയിലേക്ക് തിരിച്ച് വരാമെന്നും ചെന്നിത്തല പറഞ്ഞു.

കേസ് ഹൈക്കോടതിയില്‍ എത്തിയ ഘട്ടത്തില്‍ തങ്ങള്‍ക്കൊപ്പം നില്‍ക്കാതിരുന്ന പ്രോസിക്യൂട്ടര്‍ ബീനയെ സ്ഥലം മാറ്റിയാണ് ഈ സര്‍ക്കാര്‍ പ്രതികാരം ചെയ്തത്. കേസ് റദ്ദാക്കാന്‍ സര്‍ക്കാര്‍ മുന്നോട്ട് വച്ച വാദ്ദങ്ങളൊന്നും നിലനില്‍ക്കില്ലെന്ന് പ്രോസിക്യൂട്ടര്‍ ആദ്യമേ തിരിച്ചറിഞ്ഞിരുന്നു, അദ്ദേഹം ചൂണ്ടികാട്ടി.

അതേസമയം, നിയസഭ തല്ലിതകര്‍ക്കാന്‍ നേതൃത്വം കൊടുത്തശിവന്‍കുട്ടിയെപോലെയൊരാള്‍ മന്ത്രിസഭക്ക് ഭൂഷണമല്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ പറഞ്ഞു.

Related News