മുഖ്യമന്ത്രി വാക്ക് പാലിച്ചില്ല; വ്യാപാരികള്‍ വീണ്ടും സമരത്തിലേക്ക്

  • 28/07/2021

തൃശൂര്‍ : പെരുന്നാളിന് ശേഷം കടകള്‍ തുറക്കാന്‍ സര്‍ക്കാര്‍ അനുവദിക്കാത്തതിനെ തുടര്‍ന്ന് വീണ്ടും സമരവുമായി മുന്നോട്ട് പോകുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി. ഓഗസ്റ്റ് രണ്ട് മുതല്‍ സമിതി സെക്രട്ടറിയേറ്റ് പടിക്കല്‍ ധര്‍ണയിരിക്കുമെന്ന് സമിതി അദ്ധ്യക്ഷന്‍ ടി.നസിറുദ്ദീന്‍ പറഞ്ഞു.

മുഖ്യമന്ത്രി പറഞ്ഞതനുസരിച്ചാണ് നേരത്തെ സമരം പിന്‍വലിച്ചത്. എന്നാല്‍ ചര്‍ച്ചയിലെ വാക്ക് മുഖ്യമന്ത്രി പാലിച്ചില്ലെന്നും സമിതി പറഞ്ഞു. വ്യാപാര സ്ഥാപനങ്ങള്‍ അടച്ചിട്ടിട്ടും ടി പി ആര്‍ കുറഞ്ഞിട്ടില്ല. മൈക്രോ കണ്ടെയിന്‍മെന്റ് സോണുകളാക്കി തിരിച്ചാല്‍ വ്യാപാര സ്ഥാപനങ്ങള്‍ തുറക്കാനാകും. കടകള്‍ തുറക്കാനാകാത്തതിനാല്‍ സംസ്ഥാനത്തെ വ്യാപാരികള്‍ ആത്മഹത്യയുടെ വക്കിലാണെന്നും ടി നസിറുദ്ദീന്‍ പറഞ്ഞു.
ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ മാറ്റം വരുത്തണം. ഓഗസ്റ്റ് ഒന്‍പതിന് കടകള്‍ തുറക്കുമ്‌ബോള്‍ ള് സര്‍ക്കാര്‍ ഉദ്യോഗസ്ഥരില്‍ നിന്നും ഏതെങ്കിലും വ്യാപാരികള്‍ക്ക് ദുരനുഭവമുണ്ടായാല്‍ മരണം വരെ നിരാഹാര സമരം നടത്തുമെന്നും നസിറുദ്ദീന്‍ പ്രഖ്യാപിച്ചു.

Related News