പ്രവാസികള്‍ക്കായി ഒന്നും ചെയ്യുന്നില്ലെന്ന ആക്ഷേപം ശരിയല്ല: ധനമന്ത്രി

  • 29/07/2021

തിരുവനന്തപുരം: സംസ്ഥാനം പ്രവാസികള്‍ക്കായി ഒന്നും ചെയ്യുന്നില്ലെന്ന ആക്ഷേപം ശരിയല്ലെന്നും പ്രവാസി ക്ഷേമത്തിനായി ആയിരം കോടിയുടെ പദ്ധതി സംസ്ഥാനം പ്രഖ്യാപിച്ചിട്ടുണ്ടെന്നും ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ നിയമസഭയെ അറിയിച്ചു കൊവിഡുമായി ബന്ധപ്പെട്ട് കേരളത്തിന് പ്രത്യേക പാക്കേജ് ആവശ്യപ്പെടും. പ്രവാസി മേഖലയില്‍ പ്രത്യേക പരിഗണന വേണമെന്നും ആവശ്യപ്പെടുമെന്ന് ധനമന്ത്രി നിയമസഭയില്‍ അറിയിച്ചു.

കേരളം മാത്രമല്ല മറ്റ് സംസ്ഥാനങ്ങളും കൊവിഡ് മൂലമുള്ള ഈ പ്രതിസന്ധികള്‍ നേരിടുന്നുണ്ട്. എം പിമാരും പ്രത്യേക പാക്കേജിനായി കേന്ദ്രത്തില്‍ ആവശ്യം ഉന്നയിക്കണമെന്നും ധനമന്ത്രി പറഞ്ഞു.

Related News