പിഎസ് സി ലാസ്റ്റ് ഗ്രേഡ് റാങ്ക് പട്ടിക നീട്ടാന്‍ ഉത്തരവ്

  • 29/07/2021


പിഎസ് സി ലാസ്റ്റ് ഗ്രേഡ് റാങ്ക് പട്ടിക നീട്ടാന്‍ അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണല്‍ ഉത്തരവ്. ഓഗസ്റ്റ് 4 ന് അവസാനിക്കുന്ന പട്ടിക സെപ്റ്റംബര്‍ 29 വരെ നീട്ടാനാണ് ട്രിബ്യൂണല്‍ ഉത്തരവിട്ടത്. ഉദ്യോഗാര്‍ത്ഥികളുടെ അപേക്ഷ പരിഗണിച്ചാണ് നടപടി. നിയമ വശം പരിശോധിച്ചശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്ന് പിഎസ് സി അറിയിച്ചു. അതേ സമയം വനിത കോണ്‍സ്റ്റബിള്‍ ലിസ്റ്റ് നീട്ടണം എന്ന അപേക്ഷ നാളെ പരിഗണിക്കും.
വിധി ആശ്വാസകരമാണെന്നും എന്നാല്‍ സര്‍ക്കാര്‍ വാഗ്ദാനങ്ങള്‍ പാലിക്കും വരെ സമരവുമായി മുന്നോട്ട് പോകുമെന്നും സെക്രട്ടറിയേറ്റിന് മുന്നില്‍ സമരം ചെയ്യുന്ന ലാസറ്റ് ഗ്രേഡ് റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ പ്രതികരിച്ചു.

കഴിഞ്ഞ നിയമസഭാ തെര!ഞ്ഞടുപ്പ് വേളയില്‍ സര്‍ക്കാരിനെ മുള്‍മുനയില്‍ നിര്‍ത്തിയ സമരമായിരുന്നു ലാസ്റ്റ് ഗ്രേഡ് ഉദ്യോഗാര്‍ത്ഥികളുടേത്. പ്രധാനപ്പെട്ട ആറ് ഉറപ്പുകള്‍ സര്‍ക്കാര്‍ നല്‍കിയതോടെയാണ് അന്ന് 36 ദിവസം നീണ്ടു നിന്ന സമരം ഉദ്യോഗാര്‍ത്ഥികള്‍ അവസാനിപ്പിച്ചത്. എന്നാല്‍ സര്‍ക്കാര്‍ ഈ വാഗ്ദാനങ്ങള്‍ പാലിച്ചില്ലെന്നാരോപിച്ച് റാങ്ക് ലിസ്റ്റിന്റെ കാലാവധി അവസാനിക്കാന്‍ വെറും ഒരാഴ്ച മാത്രമുള്ളപ്പോള്‍ ലാസ്റ്റ് ഗ്രേഡ!് ഉദ്യോഗാര്‍ത്ഥികള്‍ വീണ്ടും സെക്രട്ടറിയേറ്റിന് മുന്നിലേക്ക് കൂട്ടത്തോടെയെത്തി സമരം പുനരാരംഭിക്കുകയായിരുന്നു.

Related News