കോവിഡില്‍ ജനം പ്രതിസന്ധിയില്‍; പ്രശ്‌നങ്ങള്‍ പരിഹരിക്കണം: കെ.കെ ശൈലജ

  • 30/07/2021

കോവിഡിനെ തുടര്‍ന്ന് കടുത്ത പ്രതിസന്ധിയിലായ ജനങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്ന് മുന്‍ ആരോഗ്യമന്ത്രി കെ.കെ ശൈലജയുടെ ശ്രദ്ധക്ഷണിക്കല്‍ നോട്ടീസ്. ചെറുകിട ഇടത്തരം വ്യവസായ, വ്യാപാര മേഖലയിലുള്ളവരുടെ പ്രതിസന്ധി പരിഹരിക്കാന്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണം. ലൈറ്റ് ആന്‍ഡ് സൗണ്ട് മേഖലയിലെ ജീവനക്കാര്‍ പട്ടിണിയിലാണ്. ഈ വിഷയത്തില്‍ സര്‍ക്കാരിന്റെ ശ്രദ്ധ അടിയന്തരമായി പതിയണം. പാവപ്പെട്ട തൊഴിലാളികള്‍ക്കും പാക്കേജ് പ്രഖ്യാപിക്കണം. പലിശ രഹിത വായ്പയോ, പലിശ കുറഞ്ഞ വായ്പയൊ നല്‍കണമെന്നും കെ.കെ ശൈലജ ശ്രദ്ധ ക്ഷണിക്കലില്‍ പറഞ്ഞു.

അതേസമയം ഖാദി, കശുവണ്ടി, ബീഡി തൊഴിലാളി മേഖലകളില്‍ സഹായം നല്‍കിയതായി മന്ത്രി പി രാജീവ് മറുപടി നല്‍കി. വിവിധ പദ്ധതികള്‍ നടപ്പാക്കുകയാണെന്നും പി രാജീവ് പറഞ്ഞു.

Related News