വാക്‌സിനെടുത്തവരും എടുക്കാന്‍ പോകുന്നവരും ഒരാഴ്ച ചിക്കന്‍ കഴിക്കാന്‍ പാടില്ലെന്ന് വ്യാജപ്രചരണം; നടപടിയെന്ന് ആരോഗ്യമന്ത്രി

  • 01/08/2021

വാക്‌സിനെടുത്തവരും എടുക്കാന്‍ പോകുന്നവരും ഒരാഴ്ചത്തേക്ക് ചിക്കന്‍ കഴിക്കാന്‍ പാടില്ലെന്ന വ്യാജസന്ദേശത്തിനെതിരെ ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ഇതിന്റെ പിന്നില്‍ ആരെന്ന് അന്വേഷിച്ച് കണ്ടുപിടിക്കാന്‍ ആരോഗ്യ വകുപ്പ് സൈബര്‍ സെല്ലിന് പരാതി നല്‍കിയിട്ടുണ്ടെന്നും, പകര്‍ച വ്യാധി സമയത്ത് വ്യാജ വാര്‍ത്ത പ്രചരിപ്പിക്കുന്നതും കുറ്റകരമാണെന്നും വീണാ ജോര്‍ജ് പറഞ്ഞു.

ചിക്കന്‍ കഴിച്ച രണ്ടുപേര്‍ മരിച്ചു. കാറ്ററിംഗുകാര്‍ ഉണ്ടാക്കുന്ന ഭക്ഷണം കഴിക്കരുത് എന്നാണ് വ്യാജ ശബ്ദ സന്ദേശം. ആരോഗ്യവകുപ്പ് സ്‌പെഷ്യല്‍ ഡയറക്ടര്‍ ഗംഗാദത്തന്‍ എന്ന് പരിചയപ്പെടുത്തുന്ന ആളുടേതാണ് ശബ്ദ സന്ദേശം. ആരോഗ്യവകുപ്പില്‍ സ്‌പെഷ്യല്‍ ഡയറക്ടര്‍ എന്ന ഒരു തസ്തിക ഇല്ലെന്നു മാത്രമല്ല, ഇതില്‍ പറയുന്നത് തികച്ചും തെറ്റാണ്. അതിനാല്‍ ജനങ്ങള്‍ ഇതു വിശ്വാസത്തിലെടുക്കരുതെന്നും മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു


Related News