ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ്: ഹൈക്കോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കുമെന്ന് മുഖ്യമന്ത്രി

  • 04/08/2021



തിരുവനന്തപുരം: ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് അനുപാതം സംബന്ധിച്ച ഹൈക്കോടതി വിധിക്കെതിരെ സര്‍ക്കാര്‍ അപ്പീല്‍ നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നിയമസഭയിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ഇതു സംബന്ധിച്ച് സര്‍ക്കാരിന് നിയമോപദേശം ലഭിച്ചെന്നും അദ്ദേഹം അറിയിച്ചു.

ന്യൂനപക്ഷ വിഭാഗത്തിലെ വിദ്യാര്‍ഥികള്‍ക്ക് ഇപ്പോള്‍ ലഭിക്കുന്ന എല്ലാ സ്‌കോളര്‍ഷിപ്പ് ആനുകൂല്യങ്ങളും തുടരും. അതിന് വേണ്ടി അധിക തുക അനുവദിച്ചു. അപേക്ഷകര്‍ക്ക് ആനുകൂല്യങ്ങള്‍ ലഭിക്കാത്ത സാഹചര്യമുണ്ടാവില്ല. ഒരു പരാതിയുമില്ലാത്ത വിധമാണ് സര്‍ക്കാര്‍ പ്രശ്‌നം പരിഹരിച്ചത്. പക്ഷെ ചിലര്‍ പ്രശ്‌നങ്ങളുണ്ടാക്കാന്‍ ശ്രമിക്കുയാണെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

അനാവശ്യ വിവാദങ്ങള്‍ക്കുപിന്നില്‍ മറ്റു ചില താല്‍പര്യങ്ങളാണ്. എന്തെങ്കിലും പ്രശ്‌നങ്ങളുണ്ടെങ്കില്‍ ചര്‍ച്ച ചെയ്യും. മദ്രസ അധ്യാപക ക്ഷേമനിധി ബോര്‍ഡിനു എന്തെങ്കിലും സാമ്ബത്തിക പ്രശ്‌നമുണ്ടങ്കില്‍ പരിഹരിക്കും. സച്ചാര്‍ കമ്മീഷന്‍ ശിപാര്‍ശ പോലെ അര്‍ഹരായ എല്ലാവര്‍ക്കും ആനുകൂല്യം ലഭിക്കും. ഭാവി നടപടി ആലോചിച്ച് ആലോചിച്ച് തീരുമാനിക്കുമെന്നും ഇപ്പോള്‍ കോടതി വിധി അനുസരിച്ച് മുന്നോട്ടുപോകുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

Related News