കേരളത്തിലെ ഐ എസ് റിക്രൂട്ട്‌മെന്റ്: മുഖ്യ സൂത്രധാര പിടിയിലായ യുവതിയെന്ന് അന്വേഷണ സംഘം

  • 05/08/2021

ബംഗളൂരു: കേരളത്തിലെ ഐ എസ് റിക്രൂട്ട്‌മെന്റ് കേസുമായി ബന്ധപ്പെട്ട് എന്‍ഐഎ ബംഗളൂരുവില്‍ നിന്ന് അറസ്റ്റ് ചെയ്ത ദീപ്തി മര്‍ല പദ്ധതിയുടെ മുഖ്യ സൂത്രധാരയാണെന്ന് അന്വേഷണ സംഘം വ്യക്തമാക്കി. സായുധ ജിഹാദിന് വേണ്ടി യുവാക്കളെ തീവ്രവാദികളാക്കുക, ഐഎസിനായി ഫണ്ട് സമാഹരിക്കുക നേതാക്കളുടെയും മാധ്യമ പ്രവര്‍ത്തകരുടെയും ലക്ഷ്യം വച്ചുള്ള കൊലപാതകം ആസൂത്രണം ചെയ്യുക എന്നിവയ്ക്ക് വേണ്ടിയുള്ള റിക്രൂട്ട്‌മെന്റ് നേതൃത്വം നല്‍കിയത് ദീപ്തി മര്‍ലയാണെന്നാണ് വിവരം.

കേസുമായി ബന്ധപ്പെട്ട് അഞ്ച് പേരെ എന്‍ഐഎ അറസ്റ്റ് ചെയ്തിരുന്നു. ബെംഗ്ലൂരുവില്‍ നിന്ന് ദീപ്തി മര്‍ല ഉള്‍പ്പെടെ മൂന്ന് പേരും ജമ്മുവില്‍ നിന്ന് രണ്ട് പേരുമാണ് അറസ്റ്റിലായത്. മുഹമ്മദ് അമര്‍, എസ് മഥേഷ് എന്നിവരാണ് ദീപ്തി മര്‍ലയ്‌ക്കൊപ്പം ബംഗ്ലൂരുവില്‍ അറസ്റ്റിലായത്. ഹമ്മീദ്, ഹസ്സന്‍ എന്നിവരെ ജമ്മുവില്‍ നിന്നും അറസ്റ്റ് ചെയ്തു.

കര്‍ണാടക മുന്‍ എംഎല്‍എ ഇദ്ദീനബ്ബയുടെ വസതിയിലും മംഗ്ലളൂരു അടക്കം രാജ്യത്തെ വിവിധയിടങ്ങളിലും എന്‍ഐഎ ഒരേ സമയം നടത്തിയ പരിശോധനയിലാണ് ഇവരെ കസ്റ്റഡിയില്‍ എടുത്തത്. അറസ്റ്റിലായവര്‍ ഐഎസ് ആശയങ്ങള്‍ പ്രചരിപ്പിച്ചതായും തീവ്രവാദ സംഘടനകള്‍ക്കായി പണം സ്വരൂപിച്ചതായും അന്വേഷണ സംഘം അന്വേഷണത്തില്‍ കണ്ടെത്തി. ഇവരില്‍നിന്നും ലാപ്‌ടോപ് മൊബൈല്‍ ഫോണ്‍ തുടങ്ങിയവ എന്‍ഐഎ പിടിച്ചെടുത്തു.

Related News