കുത്തിവെച്ചത് കോവാക്‌സിന്‍; ഗള്‍ഫിലേക്ക് തിരികെ പോകാനാകാതെ പ്രവാസികള്‍

  • 06/08/2021



കണ്ണൂര്‍: ഗള്‍ഫിലേക്ക് തിരികെ പോകാന്‍ കഴിയാത്ത അവസ്ഥയില്‍ പ്രവാസികള്‍. കുത്തിവെപ്പെടുത്തത് കോവാക്‌സിന്‍ ആയതിനാലാണ് പ്രവാസികള്‍ക്ക് തിരികെ പോകാന്‍ കഴിയാത്തത്. ഇന്ത്യയില്‍ നിന്നുള്ള കൊവിഷീല്‍ഡ് വാക്‌സിന്‍ മാത്രമേ അംഗീകരിക്കു എന്നാണ് സൗദി അടക്കമുള്ള രാജ്യങ്ങളുടെ നിലപാട്. പ്രശ്‌നം പരിഹരിക്കാന്‍ മൂന്നാം ഡോസായി കൊവീഷീല്‍ഡ് നല്‍കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ് കണ്ണൂരിലെ ഒരു പ്രവാസി.

ഗള്‍ഫില്‍ 24 വ!ര്‍ഷമായി വെല്‍ഡിംഗ് ജോലി ചെയ്യുന്ന ഗിരികുമാര്‍ കൊവിഡ് രണ്ടാം തരംഗ സമയത്താണ് നാട്ടിലെത്തിയത്. രണ്ടുമാസം നിന്ന് മടങ്ങിപ്പോകാനാണ് കരുതിയതെങ്കിലും വിമാനങ്ങള്‍ റദ്ദാക്കിയതോടെ ഇവിടെ കുടുങ്ങിപ്പോയി. ഏപ്രിലില്‍ കൊവാക്‌സിന്റെ ഒന്നാം ഡോസെടുത്തു. മെയ് മാസം രണ്ടാം ഡോസും. ജൂണില്‍ സൗദിയിലേക്ക് മടങ്ങാന്‍ തയ്യാറെടുത്തപ്പോഴാണ് ലോകാരോഗ്യ സംഘടനയുടെ അംഗീകാരം ഇല്ലാത്തതിനാല്‍ കൊവാക്‌സീന്‍ എടുത്തവ!ര്‍ക്ക് യാത്ര സാധ്യമാകില്ലെന്ന് മനലിയായത്.

സൗദി അംഗീകരിച്ച കൊവീഷില്‍ഡ് മൂന്നാം ഡോസായി നല്‍കിയില്ലെങ്കില്‍ ജോലി പോകുമെന്ന് കാട്ടി ആരോഗ്യ വകുപ്പിന്റെ ഓഫീസുകള്‍ കയറിയിറങ്ങിയെങ്കിലും എല്ലാവരും കൈമല!ര്‍ത്തി. കടം കയറി ജീവിതം വഴിമുട്ടിയപ്പോഴാണ് ഗിരികുമാര്‍ ഹൈക്കോടതിയെ സമീപിച്ചത്. ഗിരികുമാറിനെപോലെ നൂറ് കണക്കിന് പേരാണ് കൊവാക്‌സിന്‍ എടുത്തതിന്റെ പേരില്‍ നാട്ടില്‍ കുടുങ്ങിക്കിടക്കുന്നത്. ഹര്‍ജിയില്‍ തിങ്കളാഴ്ച ഹൈക്കോടതി എന്ത് തീരുമാനം എടുക്കും എന്നാണ് ഏവരും ഉറ്റുനോക്കുന്നത്.

Related News