കോഴിക്കോട്: കോവിഡ് മാനദണ്ഡം ലംഘിച്ചതിനെ തുടര്‍ന്ന് നടന്‍ മമ്മൂട്ടിക്കും രമേഷ് പിഷാരടിക്കുമെതിരെ കേസ്. കോഴിക്കോട് ഉദ്ഘാടനത്തിനെത്തിയ താരങ്ങള്‍ ആള്‍ക്കൂട്ടം ഉണ്ടാക്കി എന്നാരോപിച്ചാണ് എലത്തൂര്‍ പോലീസ് കേസെടുത്തത്. മെയ്ത്ര ആശുപത്രിയില്‍ സന്ധി മാറ്റിവയ്ക്കലിനുള്ള റോബോട്ടിക് ശസ്ത്രക്രിയ വിഭാഗത്തിന്റെ ഉദ്ഘാടന ചടങ്ങിനെത്തിയതായിരുന്നു ഇരുവരും.
കഴിഞ്ഞ ചൊവ്വാഴ്ചയായിരുന്നു സംഭവം. ഉദ്ഘാടന ചടങ്ങുകള്‍ പൂര്‍ണമായും കൊറോണ പ്രോട്ടോകോള്‍ പാലിച്ചാണ് നടത്തിയത്. എന്നാല്‍ പരിപാടിക്ക് ശേഷം ആശുപത്രി സന്ദര്‍ശിക്കാന്‍ ഇരുവരും തീവ്രപരിചരണ വിഭാഗം ബ്ലോക്കിലെത്തിയിരുന്നു. ഇത് വലിയ ആള്‍ക്കൂട്ടം ഉണ്ടാക്കാന്‍ കാരണമായതോടെയാണ് നടന്മാര്‍ക്കെതിരെ നടപടി സ്വീകരിച്ചത്.
സിനിമാ നിര്‍മ്മാതാവ് ആന്റോ ജോസഫിനും ആശുപത്രി മാനേജ്‌മെന്റിനുമെതിരേയും കേസെടുത്തിട്ടുണ്ട്. നടന്മാര്‍ ആശുപത്രിയില്‍ എത്തിയപ്പോള്‍ മുന്നൂറോളം പേര്‍ കൂട്ടം കൂടിയെന്നും എലത്തൂര്‍ പോലീസ് പറഞ്ഞു.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?