ട്വിറ്റര്‍ ഇന്ത്യയുടെ നോഡല്‍ ഓഫീസറായി മലയാളി നിയമിതനായി

  • 09/08/2021


ട്വിറ്റര്‍ ഇന്ത്യയുടെ നോഡല്‍ ഓഫീസറായി മലയാളി നിയമിതനായി. കൊച്ചി സ്വദേശിയായ മലയാളി ഷാഹിന്‍ കോമത്തിനെയാണ് ഇതിനായി ട്വിറ്റര്‍ ചുമതല ഏല്‍പ്പിച്ചിരിക്കുന്നത്. ഇത് സംബന്ധിച്ച് ദില്ലി ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തിലാണ് ഇദ്ദേഹത്തെ നിയമിച്ച കാര്യം ട്വിറ്റര്‍ അറിയിച്ചത്.സര്‍ക്കാര്‍ ഏജന്‍സികളും മറ്റും ഉന്നയിക്കുന്ന നിയമ വിഷയങ്ങള്‍ അഭിമുഖീകരിക്കുകയും, ട്വിറ്ററിന് വേണ്ടി വിശദീകരണവും പരിഹാരവും നല്‍കുകയുമാണ് നോഡല്‍ കോണ്‍ടാക്റ്റ് ഓഫീസറുടെ ദൗത്യം.

നേരത്തെ ടിക്ടോക് ഉടമകളായ ബൈറ്റ് ഡാന്‍സിന്റെ നോഡല്‍! ഓഫീസറായി പ്രവര്‍ത്തിച്ച വ്യക്തിയാണ് ഷാഹിന്‍ കോമത്ത്. വോഡഫോണിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. രാജ്യത്തെ പുതുക്കിയ ഐ.ടി നയത്തിന്റെ ഭാഗമായിട്ടാണ് നിയമനം നടത്തിയിരിക്കുന്നത്.

Related News