കേന്ദ്ര സര്‍ക്കാരിന്റെ അനുമതി ലഭിച്ചാല്‍ സംസ്ഥാനത്തെ സ്‌കൂളുകള്‍ ഘട്ടംഘട്ടമായി തുറക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. ഓണ്‍ലൈന്‍ ക്ലാസിലെ ഫോണ്‍ ഉപയോഗം കുട്ടികളില്‍ ആരോഗ്യ പ്രശ്‌നം ഉണ്ടാക്കുന്നുണ്ടെന്നും വിദ്യാഭ്യാസ മന്ത്രി നിയമസഭയില്‍ പറഞ്ഞു. കുട്ടികള്‍ക്കുള്ള വാക്‌സിന്‍ ലഭിക്കുന്ന മുറക്ക് അവര്‍ക്ക് നല്‍കുമെന്നും മന്ത്രി വ്യക്തമാക്കി.
36 ശതമാനം പേരില്‍ കഴുത്ത് വേദന, 28 ശതമാനം പേര്‍ക്ക് കണ്ണ് വേദന, 36 ശതമാനം പേര്‍ക്ക് തലവേദന തുടങ്ങിയ ആരോഗ്യ പ്രശ്‌നങ്ങളുണ്ടെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. കുട്ടികള്‍ ഡിജിറ്റല്‍ ഉപകരണങ്ങള്‍ ഉപയോഗിക്കുന്നതില്‍ രക്ഷിതാക്കള്‍ക്ക് ബോധവല്‍ക്കരണം നടത്തുമെന്നും മന്ത്രി പറഞ്ഞു
വിദ്യാര്‍ഥികള്‍ക്കായി കൂടുതല്‍ കൗണ്‍സിലര്‍മാരെ സ്‌കൂളുകളില്‍ നിയോഗിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. എ പ്ലസ് കിട്ടിയവരെ കളിയാക്കുന്നതിനെതിരെയും മന്ത്രി പ്രതികരിച്ചു. തമാശ നല്ലതാണ് എന്നാല്‍ കുട്ടികളെ വേദനിപ്പിക്കരുതെന്നാണ് മന്ത്രിയുടെ പരാമര്‍ശം.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?