ഒളിമ്പിക്‌സ് താരങ്ങളെ അഭിനന്ദിച്ച് കേരള നിയമസഭ; ശ്രീജേഷിനെ ഒഴിവാക്കി

  • 09/08/2021



തിരുവനന്തപുരം: രാജ്യത്തിന് അഭിമാനകരമായ നേട്ടം സമ്മാനിച്ച ടോക്കിയോ ഒളിമ്പിക്‌സ് താരങ്ങളെ അഭിനന്ദിച്ച് കേരള നിയമസഭ. അത്‌ലറ്റിക്‌സിലെ സ്വര്‍ണ്ണ മെഡല്‍ എന്ന എത്രയോ തലമുറകളുടെ സ്വപ്‌നമാണ് നീരജ് ചോപ്ര സാക്ഷാത്കരിച്ചതെന്നും സ്പീക്കര്‍ എംബി രാജേഷ് നിയമസഭയില്‍ പറഞ്ഞു. എന്നാല്‍, പുരുഷ ഹോക്കിയില്‍ മെഡല്‍ നേടിയ ടീം അംഗവും മലയാളിയുമായ ശ്രീജേഷിനെക്കുറിച്ച് ഒരു പരാമര്‍ശവും സ്പീക്കര്‍ നടത്തിയില്ല. ഇതോടെ സഭയിലും ശ്രീജേഷിനെ സര്‍ക്കാര്‍ അവഗണിച്ചുവെന്ന ആക്ഷേപമാണ് ഉയരുന്നത്. സംസ്ഥാന സര്‍ക്കാര്‍ ശ്രീജേഷിന് പാരിതോഷികം പ്രഖ്യാപിക്കാത്തതില്‍ പല കോണില്‍ നിന്നും വിമര്‍ശനം ഉയരുന്നതിനിടയിലാണ് നിയമസഭയിലും ശ്രീജേഷിന് അവഗണന നേരിടേണ്ടി വന്നിരിക്കുന്നത്.

സഭയില്‍ എംബി രാജേഷ് പറഞ്ഞ വാക്കുകള്‍ ഇങ്ങനെ:

'ടോക്കിയോ ഒളിമ്പിക്‌സിലെ അത്‌ലറ്റിക്‌സ് മത്സരത്തില്‍ ഇന്ത്യ ആദ്യമായി സ്വര്‍ണമെഡല്‍ നേടിയിരിക്കുന്നു. പുരുഷവിഭാഗം ജാവലിന്‍ ത്രോയില്‍ നീരജ് ചോപ്രയാണ് 87.58 മീറ്റര്‍ എറിഞ്ഞ് ഇന്ത്യക്ക് അഭിമാനകരമായ വിജയം സമ്മാനിച്ചത്. അഭിനവ് ബിന്ദ്രക്കു ശേഷം ഇന്ത്യ വ്യക്തിഗത ഇനങ്ങളില്‍ നേടുന്ന സ്വര്‍ണമെഡല്‍ കൂടിയാണിത്. ആധുനിക ഒളിമ്പിക്‌സില്‍ ഇന്ത്യ നേടുന്ന ആദ്യത്തെ അത്‌ലറ്റിക്‌സ് സ്വര്‍ണമെഡല്‍ എന്ന നിലയില്‍ എത്രയോ തലമുറകളുടെ സ്വപ്നമാണ് നീരജ് ടോക്കിയോയില്‍ സാക്ഷാത്കരിച്ചത്. രാജ്യത്തിന് അഭിമാനകരമായ വിജയം സമ്മാനിച്ച നീരജ് ചോപ്രയെ ഈ സഭ അഭിനന്ദിക്കുന്നു. ഒളിമ്ബിക്‌സിലെ പുരുഷവിഭാഗം 65 കിലോ ഫ്രീസ്‌റ്റൈല്‍ ഗുസ്തിയില്‍ വെങ്കല മെഡല്‍ നേടിയ ബജ്രംഗ് പുനിയയേയും ഈ സഭ അഭിനന്ദിക്കുന്നു. ഇരുവര്‍ക്കും തുടര്‍ന്നും മികച്ച വിജയങ്ങള്‍ ആശംസിക്കുന്നു. ടോക്കിയോ ഒളിമ്പിക്‌സില്‍ രാജ്യത്തിന് വേണ്ടി മികച്ച വിജയങ്ങള്‍ നേടിയ എല്ലാ കായികതാരങ്ങളെയും ഈ സഭ അഭിനന്ദിക്കുന്നു'.

Related News