ഈ നൂറ്റാണ്ടിന്റെ അവസാനത്തോടെ കൊച്ചിയെ കടല്‍ വിഴുങ്ങും? നാസയുടെ റിപ്പോര്‍ട്ടില്‍ 12 ഇന്ത്യന്‍ നഗരങ്ങള്‍

  • 11/08/2021

 

ഈ നൂറ്റാണ്ട് അവസാനിക്കുമ്പോഴേക്കും ഇന്ത്യയിലെ 12 നഗരങ്ങളെ കടല്‍ വിഴുങ്ങുമെന്ന് ഐ.പി.സി.സി റിപ്പോര്‍ട്ട്. കഴിഞ്ഞ 10 വര്‍ഷത്തിനിടെ താപനില പരിധിവിട്ട് വര്‍ധിച്ചതായും ദ്രുവങ്ങളിലെ മഞ്ഞുരുക്കത്തിന് വേഗം കൂടിയതായും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

സമുദ്രനിരപ്പില്‍ രണ്ട് മീറ്ററോളം വര്‍ധനവുണ്ടാകും.12 ഇന്ത്യന്‍ നഗരങ്ങള്‍ ഈ നൂറ്റാണ്ട് അവസാനത്തോടെ മൂന്നടി വരെ വെള്ളത്തിലാകുമെന്നാണ് ഐ.പി.സി.സി റിപ്പോര്‍ട്ട് അവലോകനം ചെയ്ത് അമേരിക്കന്‍ ബഹിരാകാശ ഗവേഷണ ഏജന്‍സിയായ 'നാസ' മുന്നറിയിപ്പ് നല്‍കുന്നത്. കാലാവസ്ഥാ മാറ്റത്തെ നിയന്ത്രിക്കാനായില്ലെങ്കില്‍ കൊച്ചിയും മുംബൈയും ഉള്‍പ്പെടെ നഗരങ്ങളാണ് വന്‍ പ്രതിസന്ധി നേരിടുക.

കൊച്ചിയും മുംബൈയും കൂടാതെ കാണ്ട്‌ല, ഓഖ, ഭാവ്‌നഗര്‍, മോര്‍മുഖാവ്, മംഗളൂരു, പാരദ്വീപ്, ഖിദിര്‍പൂര്‍, വിശാഖപട്ടണം, ചെന്നൈ, തൂത്തുക്കുടി എന്നീ നഗരങ്ങളിലേക്കാണ് സമുദ്രം കടന്നുകയറുകയെന്ന് നാസ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതോടൊപ്പം, ഹിമാലയന്‍ മഞ്ഞുമലകള്‍ അതിവേഗം ഉരുകുന്നത് ലക്ഷക്കണക്കിനാളുകളെ ബാധിക്കും.

Related News