ഡോളര്‍ കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ പങ്ക്: സഭ ബഹിഷ്‌കരിച്ച് പ്രതിപക്ഷം

  • 13/08/2021


തിരുവനന്തപുരം: ഡോളര്‍ കടത്ത് കേസില്‍ മുഖ്യമന്ത്രിക്ക് എതിരായ ആരോപണം ചര്‍ച്ച ചെയ്യാത്തതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ചു. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് പ്രതിപക്ഷം സഭ ബഹിഷ്‌കരിക്കുന്നത്.

മുഖ്യമന്ത്രി മൗനം വെടിയണം എന്നാവശ്യപ്പെട്ട് സഭാ കവാടത്തിന് മുന്നില്‍ പ്രതിപക്ഷം അഴിമതി വിരുദ്ധ മതില്‍ തീര്‍ത്ത് പ്രതിഷേധിച്ചു. ആരോപണങ്ങളില്‍ മുഖ്യമന്ത്രി മറുപടി പറയണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ആവശ്യപ്പെട്ടു.

മുഖ്യമന്ത്രിയുടെ മൗനം ജനങ്ങളുടെ ആശങ്ക വര്‍ധിപ്പിച്ചിരിക്കുകയാണ്. ഭയമുള്ളത് കൊണ്ടാണ് മുഖ്യമന്ത്രി മറുപടി പറയാത്തതെന്നും വി ഡി സതീശന്‍ ആരോപിച്ചു. ഡോളര്‍ കടത്തില്‍ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ചോദ്യോത്തരവേള തുടങ്ങിയത് മുതല്‍ മുദ്രാവാക്യം വിളിച്ചും ബാനര്‍ ഉയര്‍ത്തിയും പ്രതിപക്ഷം പ്രതിഷേധിച്ചിരുന്നു. സഭയില്‍ ബാനര്‍ ഉയര്‍ത്തുന്നത് ചട്ടവിരുദ്ധമാണെന്നും, സഭ ബഹിഷ്‌കരിക്കരുതെന്നും സ്പീക്കര്‍ ആവശ്യപ്പെട്ടിരുന്നു. ഏറെ നേരം പ്രതിഷേധിച്ച ശേഷമാണ് പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ചത്.

Related News