വിശിഷ്ട സേവനത്തിനുള്ള രാഷ്ട്രപതിയുടെ പോലീസ് മെഡലുകള്‍ പ്രഖ്യാപിച്ചു; കേരളത്തിന് 11 മെഡലുകള്‍

  • 14/08/2021


തിരുവനന്തപുരം:സ്വാന്ത്ര്യദിനത്തോടനുബന്ധിച്ച് വിശിഷ്ട സേവനത്തിനുള്ള രാഷ്ട്രപതിയുടെ പോലീസ് മെഡലുകള്‍ പ്രഖ്യാപിച്ചു. വിശിഷ്ട സേവനത്തിനുള്ള ഒരു മെഡലും സ്തുത്യര്‍ഹ സേവനത്തിനുള്ള 10 മെഡലുകളും ഉള്‍പെടെ കേരളത്തില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ 11 മെഡലുകള്‍ നേടി. എഡിജിപി യോഗേഷ് ഗുപ്തയാണ് വിശിഷ്ട സേവനത്തിനുള്ള മെഡലിന് അര്‍ഹനായത്.

ജി സ്പര്‍ജന്‍ കുമാര്‍, ടി കൃഷ്ണ കുമാര്‍, ടോമി സെബാസ്റ്റ്യന്‍, അശോകന്‍ അപ്പുക്കുട്ടന്‍, അരുണ്‍ കുമാര്‍ സുകുമാരന്‍, ഡി സജി കുമാര്‍, ഗണേശന്‍ വി കെ, സിന്ധു വി പി, സന്തോഷ് കുമാര്‍ എസ്, സി എം സതീശന്‍ എന്നിവരാണ് സ്തുത്യര്‍ഹ സേവനത്തിനുള്ള മെഡലിന് അര്‍ഹരായത്. അഗ്‌നി ശമന സേനാംഗങ്ങള്‍ക്കുള്ള മെഡലിന് കേരളത്തിലെ അഞ്ച് ഉദ്യോഗസ്ഥര്‍ അര്‍ഹരായി. സിബിഐയിലെ മലയാളി ഉദ്യോഗസ്ഥന്‍ മനോജ് ശശിധരന്‍ വിശിഷ്ട സേവനത്തിനുള്ള മെഡലിന് അര്‍ഹനായി. രാജസ്ഥാന്‍ ജോദ്പൂര്‍ ഐജിയും മലയാളിയുമായ ജോസ് മോഹനും രാഷ്ട്രപതിയുടെ സ്തുത്യര്‍ഹ സേവനത്തിനുള്ള മെഡലിന് അര്‍ഹനായി.

Related News