സംസ്ഥാനത്ത് സിക്ക വൈറസ് നിയന്ത്രണ വിധേയം: ആരോഗ്യമന്ത്രി

  • 14/08/2021



തിരുവനന്തപുരം: കേരളത്തില്‍ സിക്ക വൈറസ് രോഗം നിയന്ത്രണവിധേയമായതായി വെളിപ്പെടുത്തി ആരോഗ്യമന്ത്രി . ഒരാഴ്ചയിലേറെയായി കേസുകളൊന്നും തന്നെ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും അറിയിച്ചു . കേരളത്തില്‍ ഇതുവരെ 66 സിക്ക വൈറസ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. അതില്‍ 62 കേസുകളും തിരുവനന്തപുരത്തായിരുന്നു. എറണാകുളത്ത് രണ്ട് കേസും കൊല്ലം, കോട്ടയം ജില്ലകളില്‍ ഒരു കേസുമാണ് റിപ്പോര്‍ട്ട് ചെയ്തത്.

മറ്റ് ജില്ലകളിലേക്ക് വ്യാപിക്കാതെ സിക്കയെ നിയന്ത്രണ വിധേയമാക്കാന്‍ സാധിച്ചത് വലിയ നേട്ടമാണെന്നും ആരോഗ്യമന്ത്രി വെളിപ്പെടുത്തി . ഊര്‍ജിത കൊതുകുനിവാരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഡെങ്കിപ്പനിയും ചിക്കുന്‍ഗുനിയയും കുറയ്ക്കാനും സാധിച്ചുവെന്ന് കൂട്ടിച്ചേര്‍ത്തു .

Related News