സമൂഹ മാധ്യമങ്ങളിലൂടെ ആദിത്യനെതിരെ സംസാരിക്കരുത്; അമ്പിളിയെ വിലക്കി കോടതി

  • 16/08/2021


കൊച്ചി : നടന്‍ ആദിത്യനെതിരെ സമൂഹ മാധ്യമങ്ങളിലൂടെ നടി അമ്പിളി ദേവി പ്രതികരിക്കുന്നത് വിലക്കി തൃശൂര്‍ കുടുംബക്കോടതി. ആദിത്യനുമായുള്ള സ്വകാര്യ വിഷയങ്ങളില്‍ സമൂഹമാധ്യമങ്ങളിലൂടെ അമ്ബിളി ദേവി സംസാരിക്കരുതെന്നും കോടതി നിരീക്ഷിച്ചു.

സമൂഹമാധ്യമങ്ങള്‍ വഴി തന്നെ അപമാനിച്ചെന്നും ക്രൂരമായി പെരുമാറിയെന്നും കാണിച്ച് ആദിത്യന്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി ഇടപെടല്‍. അമ്പിളി നല്‍കിയ പരാതിയില്‍, സീരിയല്‍ അഭിനേതാക്കളുടെ സംഘടനയില്‍ നിന്നും പുറത്താക്കിയതിനാല്‍ 10 കോടി നഷ്ടപരിഹാരവും ആദിത്യന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

തന്റെ 100 പവന്‍ സ്വര്‍ണവും 10 ലക്ഷം രൂപയും ദുരുപയോഗം ചെയ്തു, സ്ത്രീധനം വേണമെന്നാവശ്യപ്പെട്ട് പീഡിപ്പിച്ചു തുടങ്ങിയ ആരോപണങ്ങളാണ് അമ്ബിളി ഉയര്‍ത്തിയിട്ടുള്ളത്. ഈ വാദം തള്ളണം എന്നാവശ്യപ്പെട്ട്, സ്വര്‍ണം ഇവര്‍തന്നെ ബാങ്കില്‍ പണയം വച്ചിരിക്കുകയാണ് എന്നതിന്റെ രേഖകള്‍ ആദിത്യന്‍ കോടതിയില്‍ സമര്‍പ്പിച്ചു. ഇതേ തുടര്‍ന്ന് കേസ് തീര്‍പ്പാകുന്നത് വരെ സ്വര്‍ണം വിട്ടുനല്‍കരുതെന്നും ബാങ്ക് മാനേജര്‍ക്ക് കോടതി നിര്‍ദേശം നല്‍കി.

Related News