ലിംഗമാറ്റ ശസ്ത്രക്രിയയില്‍ വീണ്ടും വീഴ്ച്ച; ആരോപണവുമായി മറ്റൊരു ട്രാന്‍സ്‌ജെന്‍ഡര്‍

  • 20/08/2021

കൊച്ചി: ലിംഗമാറ്റ ശസ്ത്രക്രിയയില്‍ വീണ്ടും വീഴ്ച്ച നടന്നതായി ആരോപണം. പുനലൂര്‍ സ്വദേശി നന്ദന സുരേഷാണ് ആശുപത്രിയ്‌ക്കെതിരെ ആരോപണവുമായി എത്തിയിരിക്കുന്നത്. ലിംഗമാറ്റ ശസ്ത്രക്രിയക്ക് ശേഷം ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടായെന്ന് നന്ദന പറഞ്ഞു. മധുരയിലെ ആശുപത്രിയില്‍ രണ്ട് വര്‍ഷം മുന്‍പാണ് ശസ്ത്രക്രിയ നടത്തിയത്.

മരണം മുന്നില്‍ കാണുന്നുവെന്ന് നന്ദന പറയുന്നു. ആശുപത്രി ശസ്ത്രക്രിയയുടെ സര്‍ട്ടിഫിക്കറ്റ് നല്‍കിയിട്ടില്ല. 1,80,000 രൂപ മുടക്കിയാണ് ശസ്ത്രക്രിയ നടത്തിയത്. മൂത്രമൊഴിക്കാന്‍ ബുദ്ധിമുട്ടുണ്ടെന്നും സേഫ്റ്റി പിന്‍ ഉപയോഗിച്ചാണ് ഇതൊക്കെ ചെയ്യുന്നതെന്നും നന്ദന വെളിപ്പെടുത്തി. ഇതുകാരണം രക്തസ്രാവം ഉണ്ട്. ഏത് നിമിഷം വേണമെങ്കിലും മരണം സംഭവിക്കാമെന്നും നന്ദന കൂട്ടിച്ചേര്‍ത്തു.

Related News