ചുവന്ന മുണ്ടു വീശി ട്രെയിന്‍ നിര്‍ത്തിച്ചു; തിരൂരില്‍ അഞ്ച് കുട്ടികള്‍ പിടിയില്‍

  • 20/08/2021

തിരൂര്‍: ചുവന്ന മുണ്ടു വീശി ട്രെയിന്‍ നിര്‍ത്തിച്ച കുട്ടികള്‍ പിടിയില്‍. പ്രായപൂര്‍ത്തിയാകാത്ത അഞ്ച് പേരാണ് പിടിയിലായത്. തിരൂര്‍ റെയില്‍വേസ്‌റ്റേഷന് സമീപമാണ് സംഭവം നടന്നത്. കുളത്തില്‍ കുളിക്കാന്‍ പോയ കുട്ടികളിലൊരാള്‍ ഉടുത്ത ചുവന്ന മുണ്ടു വീശി ട്രെയിന്‍ നിര്‍ത്തിക്കുകയായിരുന്നു.

തുമരക്കാവ് വെച്ച് കോയമ്ബത്തൂര്‍ മംഗലാപുരം എക്‌സ്പ്രസ് കടന്നു പോകുമ്പോള്‍ കുട്ടി ഉടുത്ത ചുവന്ന മുണ്ടഴിച്ച് പാളത്തിനടുത്തു നിന്ന് വീശുകയായിരുന്നു. അപകടസാദ്ധ്യത സംശയിച്ച് ലോക്കോ പൈലറ്റ് എമര്‍ജന്‍സി ബ്രേക്കിട്ട് വണ്ടിനിര്‍ത്തുകയും ചെയ്തു. ഇതോടെ കുട്ടികള്‍ ഓടി രക്ഷപ്പെട്ടു. അഞ്ച് മിനിറ്റോളം ട്രെയിന്‍ ഇവിടെ നിര്‍ത്തിയിട്ടു.വിവരം സ്‌റ്റേഷന്‍മാസ്റ്ററെയും, റെയില്‍വേ സുരക്ഷാസേനയെയും അറിയിക്കുകയും ചെയ്തു.

റെയില്‍വേ സുരക്ഷാസേന എസ്.ഐ. എം.പി. ഷിനോജ്, എ.എസ്.ഐ. വി.എസ്. പ്രമോദ് എന്നിവര്‍ നടത്തിയ അന്വേഷണത്തിലാണ് കുട്ടികളാണ് സംഭവത്തിന് പിന്നിലെന്ന് മനസിലായത്. കുട്ടികള്‍ ദുരദ്ദേശ്യത്തോടെയാണ് മുണ്ടു വീശിയതെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയാല്‍ കേസെടുക്കും.

Related News