HomeCommunityഭാരത കേസരി ശ്രീ മന്നത്ത് പത്മനാഭന്റെ 149-ാം ജയന്തിയും നായർ സർവീസ് സൊസൈറ്റി കുവൈറ്റിന്റെ സിൽവർ...

ഭാരത കേസരി ശ്രീ മന്നത്ത് പത്മനാഭന്റെ 149-ാം ജയന്തിയും നായർ സർവീസ് സൊസൈറ്റി കുവൈറ്റിന്റെ സിൽവർ ജൂബിലിയും സംയുക്തമായി ആഘോഷിച്ചു

Google search engine

ഭാരത കേസരി ശ്രീ മന്നത്ത് പത്മനാഭന്റെ 149-ാം ജയന്തിയും നായർ സർവീസ് സൊസൈറ്റി (എൻ.എസ്.എസ്) കുവൈറ്റിന്റെ സിൽവർ ജൂബിലി ആഘോഷങ്ങളും അബ്ബാസിയയിലെ ആസ്പയർ ഇന്ത്യൻ ഇന്റർനാഷണൽ സ്കൂളിൽ വെച്ച് നടന്നു. രാവിലെ 10.30-ഓടെ ആരംഭിച്ച പരിപാടികളിൽ എൻ.എസ്.എസ് കുടുംബാംഗങ്ങളുടെ കലാപരിപാടികൾ അരങ്ങേറി. സിൽവർ ജൂബിലിയോടനുബന്ധിച്ച് ഒരുക്കിയ വിഭവസമൃദ്ധമായ ഉച്ചഭക്ഷണത്തിന് ശേഷം കേരളത്തിന്റെ സാംസ്‌കാരിക പൈതൃകം വിളിച്ചോതിയ ശോഭായാത്ര നടന്നു. എൻ.എസ്.എസ് കുവൈറ്റ് പ്രതിനിധികളോടൊപ്പം കുവൈറ്റിലെ സാമൂഹിക, സാംസ്‌കാരിക, വ്യവസായ മേഖലകളിലെ വിശിഷ്ട വ്യക്തിത്വങ്ങളും ശോഭായാത്രയിൽ പങ്കെടുത്തു.കേരളത്തിന്റെ തനതു കലാരൂപങ്ങളായ കഥകളി, തെയ്യം, ചാക്യാർകൂത്ത്, മോഹിനിയാട്ടം, കേരളനടനം, കളരിപ്പയറ്റ് എന്നിവയ്‌ക്കൊപ്പം കേരള സ്രഷ്ടാവായ പരശുരാമൻ, ‘വീരകേരള സിംഹം’ പഴശ്ശിരാജ, തിരുവിതാംകൂർ ഭരണാധികാരി ശ്രീ ചിത്തിരതിരുനാൾ മഹാരാജാവ്, വടക്കൻപാട്ടുകളിലെ ധീര വനിത ഉണ്ണിയാർച്ച, സാംസ്‌കാരിക നായകനും എൻ.എസ്.എസ് സ്ഥാപകനുമായ ശ്രീ മന്നത്ത് പത്മനാഭൻ എന്നിവരുടെ പുനർാവിഷ്‌കാരം ഏവർക്കും നവ്യാനുഭവമായി.തുടർന്ന് നടന്ന സാംസ്‌കാരിക സമ്മേളനം കുവൈറ്റിലെ ഇന്ത്യൻ സ്ഥാനപതി H.E. ശ്രീമതി പറുമിതാ ത്രിപാതി ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി അനീഷ് പി. നായർ സ്വാഗതം പറഞ്ഞു. എൻ.എസ്.എസ് കുവൈറ്റ് പ്രസിഡന്റ് എൻ. കാർത്തിക് നാരായണൻ അധ്യക്ഷത വഹിച്ചു. പ്രശസ്ത കവിയും ഗാനരചയിതാവും സംഗീതസംവിധായകനും പ്രഭാഷകനുമായ ശ്രീ രാജീവ് ആലുങ്കൽ മുഖ്യപ്രഭാഷണം നടത്തി.ചടങ്ങിൽ എൻ.എസ്.എസ് കുവൈറ്റ് മന്നം എക്സലൻസ് അവാർഡുകൾ വിതരണം ചെയ്തു. മലയാള സാഹിത്യത്തിന് നൽകിയ സമഗ്ര സംഭാവനകൾക്ക് ശ്രീ രാജീവ് ആലുങ്കലിനും, പാചക രംഗത്ത് തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച ഷെഫ് സുരേഷ് എസ്. പിള്ളയ്ക്കും, വ്യവസായ രംഗത്തെ മികവിനും ജീവകാരുണ്യ മേഖലയിലെ ശ്രദ്ധേയ ഇടപെടലുകൾക്കും അൽ റാഷിദ് ഷിപ്പിംഗ് കമ്പനിയുടെ ചീഫ് ഫിനാൻഷ്യൽ ഓഫീസർ ശ്രീ പ്രദീപ് മേനോനും അവാർഡുകൾ നൽകി ആദരിച്ചു. പത്താം ക്ലാസിലും പ്ലസ് ടു തലത്തിലും മികച്ച വിജയം നേടിയ വിദ്യാർത്ഥികൾക്ക് മന്നം എഡ്യൂക്കേഷണൽ എക്സലൻസ് അവാർഡുകളും ചടങ്ങിൽ വിതരണം ചെയ്തു.ശ്രീ ശ്രീജിത്ത്.കെ. എസ്. (റീജിയണൽ ഡയറക്ടർ, Lulu Group), ശ്രീ വി.പി. മുഹമ്മദ് അലി (CEO, Medx മെഡിക്കൽ കെയർ ), ശ്രീ വിപിൻ (Artech Builders), ശ്രീ സുനിൽ നായർ (Q8-IAS), ശ്രീ ഫിലിപ്പ് ജോൺ (Al Mulla Exchange) എന്നിവർ ഉൾപ്പെടെ നിരവധി വിശിഷ്ടാതിഥികൾ ആശംസകൾ നേർന്നു. പേട്രൺ ശ്രീ കെ.പി. വിജയകുമാർ, വനിതാ സമാജം കൺവീനർ ശ്രീമതി ദീപ്തി പ്രശാന്ത്, വെൽഫെയർ കമ്മിറ്റി കൺവീനർ ശ്രീ പ്രബീഷ് എം.പി. എന്നിവരും സംസാരിച്ചു.പ്രശസ്ത ചിത്രകാരൻ ശ്രീ ഹരി വി. പിള്ളയുടെയും, ശ്രീ കമൽ രാധാകൃഷ്ണന്റെയും നേതൃത്വത്തിൽ തയ്യാറാക്കിയ മനോഹരമായ മന്നം ജയന്തി സ്മരണികയും, വനിതാ സമാജത്തിന്റെ വാർഷിക പതിപ്പായ ആഗ്നേയ മാഗസിനും ഇന്ത്യൻ സ്ഥാനപതി പ്രകാശനം ചെയ്തു. എൻ. എസ്. എസ്. കുവൈറ്റ് ട്രഷറർ ശ്യാം ജി. നായർ ചടങ്ങിൽ നന്ദി രേഖപ്പെടുത്തി.

RELATED NEWS
Google search engine
Google search engine
GULF
Google search engine
COMMUNITY
Google search engine
KERALA
Google search engine
INDIA
Google search engine
INTERNATIONAL
Google search engine
- Advertisment -
Google search engine

ARTICLES

error: Content is protected !!