HomeCommunityരക്തദാനം മഹാദാനം: OICC കുവൈത്ത് കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ്

രക്തദാനം മഹാദാനം: OICC കുവൈത്ത് കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ്

spot_img

കുവൈത്ത്: ഗാന്ധിജയന്തി ദിനമായ ഒക്ടോബർ 2ന് OICC കുവൈത്ത് കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു. Kuwait Jabriya Central Blood Bank-ന്റെ സഹകരണത്തോടെയാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്.രക്തദാന ക്യാമ്പിന്റെ പോസ്റ്റർ പ്രകാശനം OICC കുവൈത്ത് കണ്ണൂർ ജില്ലാ കമ്മിറ്റി പ്രസിഡന്റ് ലിപിൻ മുഴക്കുന്നിന്റെ അധ്യക്ഷതയിൽ OICC കുവൈത്ത് നാഷണൽ പ്രസിഡന്റ് ബി. എസ്. പിള്ള നിർവഹിച്ചു.

ജില്ലയുടെ ചുമതലയുള്ള നാഷണൽ ജനറൽ സെക്രട്ടറി രാമകൃഷ്ണൻ കള്ളാർ, സെക്രട്ടറി റെജി കോരിത്, കണ്ണൂർ ജില്ലാ വെൽഫെയർ സെക്രട്ടറി സുജിത്ത് കായലോട്, മുനീർ മഠത്തിൽ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.ഒക്ടോബർ 2ന് ഉച്ചയ്ക്ക് 2 മണിക്ക് ജാബ്രിയ സെൻട്രൽ ബ്ലഡ് ബാങ്കിലാണ് രക്തദാന ക്യാമ്പ് നടക്കുന്നത്. രക്തദാനത്തിനായി എത്തുന്നവർക്കായി ഗതാഗത സൗകര്യവും ഒരുക്കിയിട്ടുണ്ട്.“രക്തദാനം മഹാദാനം” എന്ന സന്ദേശവുമായി സംഘടിപ്പിക്കുന്ന ക്യാമ്പിൽ പരമാവധി ആളുകൾ പങ്കെടുത്ത് രക്തദാനം ചെയ്യണമെന്ന് OICC കുവൈത്ത് കണ്ണൂർ ജില്ലാ കമ്മിറ്റി അഭ്യർത്ഥിച്ചു.

ബന്ധപ്പെടാൻ:📞 65073997📞 98500370📞 99687118

spot_img
GULF
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
- Advertisment -spot_img

ARTICLES

error: Content is protected !!