HomeGULFകുവൈറ്റ് സിവിൽ ഏവിയേഷൻ ജീവനക്കാരുടെ ഹാജർ നില 50 ശതമാനമാക്കി ; ഏപ്രിൽ 26 മുതൽ...

കുവൈറ്റ് സിവിൽ ഏവിയേഷൻ ജീവനക്കാരുടെ ഹാജർ നില 50 ശതമാനമാക്കി ; ഏപ്രിൽ 26 മുതൽ പ്രാബല്യത്തിൽ

spot_img

കുവൈത്ത് സിറ്റി: നിലവിലെ പ്രാദേശിക സാഹചര്യങ്ങളെ പരിഗണിച്ച് കുവൈത്ത് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (DGCA) ജീവനക്കാരുടെ ഓഫീസ് ഹാജർ നിരക്ക് 50 ശതമാനമാക്കി പുതിയ സർകുലർ പുറത്തിറക്കി.അഡ്മിനിസ്ട്രേറ്റീവ് അഫയേഴ്‌സ് വിഭാഗം പുറത്തിറക്കിയ 2026ലെ സർകുലർ നമ്പർ (25) പ്രകാരം, ഓരോ വകുപ്പിലും ജീവനക്കാരിൽ പകുതി പേർ മാത്രമാണ് ഔദ്യോഗിക സമയത്ത് ഹാജരാകേണ്ടത്. ഷിഫ്റ്റ് അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന ജീവനക്കാർക്ക് ഈ തീരുമാനം ബാധകമല്ല.സിവിൽ സർവീസ് കമ്മീഷന്റെ മുൻ നിർദ്ദേശങ്ങളും പ്രത്യേക സാഹചര്യങ്ങളിലെ ജോലി മാനദണ്ഡങ്ങളും പരിഗണിച്ചാണ് ഈ തീരുമാനം എടുത്തിരിക്കുന്നത്.

കൂടാതെ, അംഗപരിമിതരായ ജീവനക്കാരെ ഹാജർ നിർബന്ധത്തിൽ നിന്ന് ഒഴിവാക്കുന്നതും ഉൾപ്പെടുത്തിയിട്ടുണ്ട്.2026ലെ അഡ്മിനിസ്ട്രേറ്റീവ് സർകുലർ നമ്പർ (7)ന്റെ ഒന്നാം വകുപ്പ് ഭേദഗതി ചെയ്തെങ്കിലും, മറ്റ് എല്ലാ വ്യവസ്ഥകളും മാറ്റമില്ലാതെ തുടരും.സേവന തുടർച്ച ഉറപ്പാക്കുന്നതിനോടൊപ്പം ജീവനക്കാരുടെ സുരക്ഷയും പ്രവർത്തന ക്രമീകരണങ്ങളും ഉറപ്പാക്കുകയാണ് ലക്ഷ്യമെന്ന് അധികൃതർ വ്യക്തമാക്കി. പുതിയ നിർദേശം 2026 ഏപ്രിൽ 26 മുതൽ പ്രാബല്യത്തിൽ വരും.

spot_img
GULF
spot_img
COMMUNITY
spot_img
KERALA
spot_img
INDIA
spot_img
INTERNATIONAL
spot_img
- Advertisment -spot_img

ARTICLES

error: Content is protected !!