HomeGULFകുവൈറ്റിൽ ദമാസ്കസ് സ്ട്രീറ്റ് എക്സിറ്റ് അടച്ചു; ഫിഫ്ത് റിംഗ് റോഡിൽ ഗതാഗത നിയന്ത്രണം

കുവൈറ്റിൽ ദമാസ്കസ് സ്ട്രീറ്റ് എക്സിറ്റ് അടച്ചു; ഫിഫ്ത് റിംഗ് റോഡിൽ ഗതാഗത നിയന്ത്രണം

spot_img

കുവൈറ്റ് സിറ്റി: കുവൈറ്റിലെ ദമാസ്കസ് സ്ട്രീറ്റിൽ നിന്ന് ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാൻ റോഡിലേക്ക് (ഫിഫ്ത് റിംഗ് റോഡ്) പ്രവേശിക്കുന്ന എക്സിറ്റ് താൽക്കാലികമായി അടച്ചതായി ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്റ് അറിയിച്ചു. സാൽമിയ ഭാഗത്തേക്ക് പോകുന്ന എക്സിറ്റാണ് അടച്ചത്. നിയന്ത്രണം ആരംഭിച്ചത് ഫെബ്രുവരി 6, വെള്ളിയാഴ്ച വൈകുന്നേരം മുതലാണ്.

ഫെബ്രുവരി 7, ശനിയാഴ്ച അർദ്ധരാത്രി വരെ നീളും.റോഡിലെ അത്യാവശ്യ അറ്റകുറ്റപ്പണികൾ നടത്തുന്നതിന്റെ ഭാഗമായാണ് ഈ നടപടി.ഫിഫ്ത് റിംഗ് റോഡ് വഴി സാൽമിയ ഭാഗത്തേക്ക് പോകേണ്ട വാഹനയാത്രക്കാർ ഈ നിയന്ത്രണം ശ്രദ്ധിക്കണമെന്നും ബദൽ പാതകൾ ഉപയോഗിക്കണമെന്നും ട്രാഫിക് പോലീസ് നിർദ്ദേശിച്ചു. ശനിയാഴ്ച അർദ്ധരാത്രിയോടെ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി പാത പൂർണ്ണമായും തുറന്നു കൊടുക്കും.

spot_img
GULF
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
- Advertisment -spot_img

ARTICLES

error: Content is protected !!