HomeGULFകുവൈറ്റിലെ പുതിയ ജർമ്മൻ അംബാസഡർ ചുമതലയേറ്റു; ആദ്യ കൂടിക്കാഴ്ച ഇന്ത്യൻ സ്ഥാനപതിയുമായി

കുവൈറ്റിലെ പുതിയ ജർമ്മൻ അംബാസഡർ ചുമതലയേറ്റു; ആദ്യ കൂടിക്കാഴ്ച ഇന്ത്യൻ സ്ഥാനപതിയുമായി

spot_img

കുവൈറ്റ് സിറ്റി: കുവൈറ്റിലെ പുതിയ ജർമ്മൻ അംബാസഡറായി ഡോ. ഡിർക്ക് റോട്ടൻബർഗ് രാജ്യത്തെത്തി ചുമതലയേറ്റു. കുവൈറ്റിലെ ഇന്ത്യൻ അംബാസഡറായ പർമിത ത്രിപാഠിയുമായി കൂടിക്കാഴ്ച നടത്തിക്കൊണ്ടാണ് അദ്ദേഹം തന്റെ ഔദ്യോഗിക നയതന്ത്ര പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത്. പുതിയ ജർമ്മൻ അംബാസഡറുമായി കൂടിക്കാഴ്ച നടത്തിയ വിവരം ഇന്ത്യൻ അംബാസഡർ തന്റെ ‘എക്സ്’ പ്ലാറ്റ്‌ഫോമിലൂടെയാണ് ഔദ്യോഗികമായി അറിയിച്ചത്.

ഇന്ത്യയും ജർമ്മനിയും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തം, പ്രാദേശിക വികസനങ്ങൾ, ഇരു രാജ്യങ്ങൾക്കും താല്പര്യമുള്ള മറ്റ് സുപ്രധാന വിഷയങ്ങൾ എന്നിവ കൂടിക്കാഴ്ചയിൽ ചർച്ചയായതായി അവർ വ്യക്തമാക്കി. രാഷ്ട്രീയ, സാമ്പത്തിക, സാംസ്കാരിക മേഖലകളിൽ ജർമ്മനിയും കുവൈറ്റും തമ്മിലുള്ള സഹകരണം കൂടുതൽ ശക്തമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ഡോ. റോട്ടൻബർഗിന്റെ നിയമനം. മുൻ അംബാസഡർ ക്രിസ്റ്റ്യൻ വോൺ റൈബ്നിസിന്റെ പിൻഗാമിയായാണ് അദ്ദേഹം കുവൈറ്റിൽ ചുമതലയേൽക്കുന്നത്.

spot_img
GULF
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
- Advertisment -spot_img

ARTICLES

error: Content is protected !!