HomeGULFഹവല്ലിയിൽ ഭക്ഷ്യസുരക്ഷാ പരിശോധന: 146 കിലോയിലധികം മലിനവും ഉറവിടം വ്യക്തമല്ലാത്തതുമായ ഭക്ഷ്യവസ്തുക്കൾ നശിപ്പിച്ചു

ഹവല്ലിയിൽ ഭക്ഷ്യസുരക്ഷാ പരിശോധന: 146 കിലോയിലധികം മലിനവും ഉറവിടം വ്യക്തമല്ലാത്തതുമായ ഭക്ഷ്യവസ്തുക്കൾ നശിപ്പിച്ചു

spot_img

കുവൈത്ത് സിറ്റി: ഹവല്ലി ഗവർണറേറ്റിലെ ഭക്ഷ്യസ്ഥാപനങ്ങളിൽ പബ്ലിക് അതോറിറ്റി ഫോർ ഫുഡ് ആൻഡ് ന്യൂട്രീഷൻ, ആഭ്യന്തര മന്ത്രാലയവുമായി സഹകരിച്ച് നടത്തിയ പരിശോധനയിൽ വ്യാപകമായ നിയമലംഘനങ്ങൾ കണ്ടെത്തി.പരിശോധനയിൽ 28 നിയമലംഘന റിപ്പോർട്ടുകൾ രജിസ്റ്റർ ചെയ്തു. കൂടാതെ 146.142 കിലോഗ്രാം മലിനമായതും ഉറവിടം വ്യക്തമല്ലാത്തതുമായ ഭക്ഷ്യവസ്തുക്കൾ പിടിച്ചെടുത്ത് നശിപ്പിച്ചു. ഒരു സ്ഥാപനത്തിന്റെ അടുക്കള അടച്ചുപൂട്ടുകയും ചെയ്തു.

ആരോഗ്യ-സാങ്കേതിക മാനദണ്ഡങ്ങൾ പാലിക്കാതിരിക്കുക, സാധുവായ ലൈസൻസും അംഗീകൃത ഹെൽത്ത് സർട്ടിഫിക്കറ്റുകളും ഇല്ലാതെ പ്രവർത്തിക്കുക, മായം കലർന്ന ഭക്ഷ്യവസ്തുക്കൾ കൈകാര്യം ചെയ്യുക തുടങ്ങിയ നിയമലംഘനങ്ങളാണ് കണ്ടെത്തിയത്.ഉപഭോക്താക്കളുടെ ആരോഗ്യവും ഭക്ഷ്യസുരക്ഷയും ഉറപ്പാക്കുന്നതിനായി പരിശോധനകൾ തുടരുമെന്നും നിയമലംഘകർക്കെതിരെ നടപടികൾ സ്വീകരിക്കുമെന്നും അധികൃതർ വ്യക്തമാക്കി.

spot_img
GULF
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
- Advertisment -spot_img

ARTICLES

error: Content is protected !!