HomeGULFജലീബ് അൽ ഷുയൂഖ്: കുവൈറ്റിന്റെ നഗരപ്രതിസന്ധിയും സർക്കാർ നടപടികളും

ജലീബ് അൽ ഷുയൂഖ്: കുവൈറ്റിന്റെ നഗരപ്രതിസന്ധിയും സർക്കാർ നടപടികളും

spot_img

കുവൈറ്റ് സിറ്റി: വർഷങ്ങളായി കുവൈറ്റിലെ ഏറ്റവും സങ്കീർണ്ണമായ നഗരമേഖലകളിലൊന്നായി തുടരുന്ന ജലീബ് അൽ-ഷുയൂഖിൽ അനധികൃത നിർമ്മാണങ്ങൾക്കും കെട്ടിട നിയമലംഘനങ്ങൾക്കുമെതിരെ ശക്തമായ നടപടികളുമായി സർക്കാർ. ദശാബ്ദങ്ങളായി തുടരുന്ന ജനസാന്ദ്രത, അനധികൃത കൂട്ടിച്ചേർക്കലുകൾ, തകർന്നടിഞ്ഞ അടിസ്ഥാന സൗകര്യങ്ങൾ എന്നിവയാണ് ഈ മേഖലയിലെ പ്രധാന വെല്ലുവിളികൾ.

ജനനിബിഡമായ കെട്ടിടങ്ങൾക്കും ഇടുങ്ങിയ തെരുവുകൾക്കും പിന്നിൽ ആഴത്തിലുള്ളൊരു താമസപ്രതിസന്ധിയുണ്ടായിരുന്നു. അധികാരികൾ വീണ്ടും വീണ്ടും മുന്നറിയിപ്പുകൾ നൽകിയിട്ടും അനധികൃത വിപുലീകരണങ്ങളും സുരക്ഷിതമല്ലാത്ത താമസസൗകര്യങ്ങളും നിയമലംഘനങ്ങളും മേഖലയിൽ സർവ്വസാധാരണമായി തുടർന്നു.തുടർച്ചയായ മുന്നറിയിപ്പുകൾ അവഗണിക്കപ്പെട്ടു, കടുത്ത എൻഫോഴ്‌സ്‌മെന്റ് നടപടികൾ ആരംഭിക്കുന്നതിന് രണ്ടു വർഷം മുമ്പ് തന്നെ നിരവധി കെട്ടിട ഉടമകൾക്ക് മുൻസിപ്പൽ അധികൃതരിൽ നിന്ന് ഔദ്യോഗിക മുന്നറിയിപ്പുകൾ ലഭിച്ചിരുന്നു.

എന്നിരുന്നാലും, ചില കെട്ടിട ഉടമകൾ അധികാരികൾ ചൂണ്ടിക്കാണിച്ച ലംഘനങ്ങൾ പരിഹരിക്കാൻ തയ്യാറായില്ല. നിയമവിരുദ്ധമായി മാറ്റങ്ങൾ വരുത്തിയതും സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്തതുമായ ഫ്ലാറ്റുകൾ അവർ തുടർന്നും വാടകയ്ക്ക് നൽകുകയായിരുന്നു.

ഉയർന്ന സാമ്പത്തിക ലാഭം; സുരക്ഷാ മാനദണ്ഡങ്ങൾ കാറ്റിൽപ്പറത്തി ഉയർന്ന സാമ്പത്തിക നേട്ടം ലക്ഷ്യമിട്ടാണ് കെട്ടിട ഉടമകൾ ഇത്തരം പരിധിയിലധികം ആളുകളെ താമസിപ്പിക്കുന്ന ക്രമീകരണങ്ങൾ തുടരാൻ കാരണമെന്ന് അധികൃതരും പ്രദേശവാസികളായ വിദേശികളും ചൂണ്ടിക്കാണിക്കുന്നു.എന്തുകൊണ്ട് മുൻകാലങ്ങളിൽ ശക്തമായ നടപടികൾ വൈകിയെന്നും, എങ്ങനെയാണ് സ്ഥിതിഗതികൾ ഇത്രത്തോളം സങ്കീർണ്ണമായതെന്നതിലേക്കും ഇപ്പോഴത്തെ സർക്കാർ കടുത്ത നടപടികൾ വെളിച്ചം വീശുന്നു.

spot_img
GULF
spot_img
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
spot_img
- Advertisment -spot_img

ARTICLES

error: Content is protected !!