HomeGULFകുവൈറ്റിൽ വ്യാജമദ്യം നിർമ്മിച്ച് വിൽപ്പന നടത്തിയ ഏഷ്യൻ വംശജൻ അറസ്റ്റിൽ

കുവൈറ്റിൽ വ്യാജമദ്യം നിർമ്മിച്ച് വിൽപ്പന നടത്തിയ ഏഷ്യൻ വംശജൻ അറസ്റ്റിൽ

spot_img

കുവൈറ്റ് സിറ്റി: ബ്നെയ്ദ് അൽ ഖാറിൽ വ്യാജമദ്യം നിർമ്മിച്ച് വിൽപ്പന നടത്തിവന്ന ഏഷ്യൻ വംശജനെ തലസ്ഥാന സുരക്ഷാ ഡയറക്ടറേറ്റിന്റെ പട്രോളിംഗ് സംഘം അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം വൈകുന്നേരം പട്രോളിംഗിനിടെ വാഹനം ഓടിച്ചിരുന്ന പ്രതിയുടെ സംശയാസ്പദമായ പെരുമാറ്റം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് പോലീസുകാർ വാഹനം നിർത്താൻ ആവശ്യപ്പെടുകയായിരുന്നു.

എന്നാൽ പോലീസിനെ വെട്ടിച്ച് രക്ഷപ്പെടാൻ ശ്രമിച്ച ഇയാളെ പട്രോളിംഗ് സംഘം പിന്തുടർന്ന് പിടികൂടുകയായിരുന്നു.തുടർന്ന് ഇയാളുടെ വാഹനത്തിൽ നടത്തിയ താൽക്കാലിക പരിശോധനയിൽ പ്രാദേശികമായി നിർമ്മിച്ച 48 കുപ്പി വ്യാജമദ്യം കണ്ടെത്തുകയും ചെയ്തു. സ്വന്തം വസതിയിലാണ് മദ്യം നിർമ്മിച്ചിരുന്നതെന്നും, ഒരു കുപ്പിക്ക് 10 കുവൈറ്റി ദിനാർ നിരക്കിലാണ് ഉപഭോക്താക്കൾക്ക് വിറ്റിരുന്നതെന്നും പ്രാഥമിക ചോദ്യം ചെയ്യലിൽ പ്രതി സമ്മതിച്ചതായി സുരക്ഷാ വൃത്തങ്ങൾ വെളിപ്പെടുത്തി. തുടർനടപടികൾക്കും വിശദമായ അന്വേഷണത്തിനുമായി പ്രതിയെ ഡ്രഗ് കൺട്രോൾ ജനറൽ ഡയറക്ടറേറ്റിന് കൈമാറി.

spot_img
GULF
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
- Advertisment -spot_img

ARTICLES

error: Content is protected !!