കുവൈറ്റ് തിരുവല്ല പ്രവാസി അസോസിയേഷൻന്റെ ആഭിമുഖ്യത്തിൽ ഗാന്ധിജയന്തി ആഘോഷം നടത്തി. പ്രസിഡന്റ് റെയ്ജു അരീക്കരയുടെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ രക്ഷധികാരി കെ എസ് വർഗീസ് മഹാത്മാ ഗാന്ധിയുടെ ലളിത ജീവിതം എന്ന വിഷയം ആസ്പദമാക്കി മുഖ്യപ്രഭാഷണം നടത്തി.
ജനറൽ സെക്രട്ടറി ബൈജു ജോസ് സ്വാഗതവും, ജനറൽ കൺവീനർ റെജി ചാണ്ടി നന്ദി അറിയിക്കുകയും ചെയ്തു.അഡ്വൈസറി ബോർഡ് ചെയർമാൻ ജെയിംസ് വി കൊട്ടാരം,സീനിയർ മെമ്പർ റെജി കോരുത് എന്നിവർ സംസാരിച്ചു.
വൈസ് പ്രസിഡന്റ്മാരായ ഫിലിപ്പ് ജോർജ്, പ്രിയ ബിനു മറ്റ് അംഗങ്ങളായ ടിൻസി ഇടുക്കള,സുജൻ ഇടപ്രൽ,ജോബി ഫിലിപ്പ്,ശിവകുമാർ തിരുവല്ല,മഹേഷ് ഗോപാലകൃഷ്ണൻ, ബിനു എൻ. ജോസ്,ടെനി തോമസ് , സജി പൊടിയാടി, തോമസ് സാമുവേൽ, ജിജി നൈനാൻ,ജോജി വടക്കേൽ, ദിലീപ് മധു,ഷാജി,വനിതാ വേദി അംഗങ്ങളായ ബിൻസി ജെയിംസ്,ആനി സജി എന്നിവർ സന്നിഹിതരായിരുന്നു



