HomeGULFസൽമിയയിൽ ദാരുണമായ വാഹനാപകടം; അമ്മയും മകനും സഞ്ചരിച്ച ബസ് ഇറങ്ങിയതിന് പിന്നാലെ അപകടം, അഞ്ചു വയസ്സുകാരന്...

സൽമിയയിൽ ദാരുണമായ വാഹനാപകടം; അമ്മയും മകനും സഞ്ചരിച്ച ബസ് ഇറങ്ങിയതിന് പിന്നാലെ അപകടം, അഞ്ചു വയസ്സുകാരന് ദാരുണാന്ത്യം

spot_img

കുവൈറ്റ് സിറ്റി: കുവൈറ്റിലെ സൽമിയയിൽ വ്യാഴാഴ്ചയുണ്ടായ വാഹനാപകടത്തിൽ അഞ്ചു വയസ്സുകാരന് ദാരുണാന്ത്യം. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കുട്ടിയുടെ അമ്മ ഇപ്പോൾ ആശുപത്രിയിൽ ചികിത്സയിലാണ്. ബസ്സിൽ നിന്നിറങ്ങി റോഡ് മുറിച്ചുകടക്കാൻ ശ്രമിക്കുന്നതിനിടെയാണ് അമ്മയെയും മകനെയും അതിവേഗത്തിൽ വന്ന കാർ ഇടിച്ചുതെറിപ്പിച്ചത്. നിയന്ത്രണം വിട്ട കാർ ഇവരുടെ ശരീരത്തിലൂടെ പാഞ്ഞുകയറുകയായിരുന്നു എന്ന് ദൃക്‌സാക്ഷികൾ പറയുന്നു. ഒരു സുഡാനി പൗരനാണ് വാഹനം ഓടിച്ചിരുന്നത്. അപകടസ്ഥലത്ത് വെച്ച് തന്നെ കുട്ടിക്ക് ജീവൻ നഷ്ടപ്പെട്ടു. അമ്മയും മകനും ഫിലിപ്പിനോ സ്വദേശികളാണ്.

ഉടൻ തന്നെ സ്ഥലത്തെത്തിയ രക്ഷാപ്രവർത്തകർ അമ്മയെ ആശുപത്രിയിലേക്ക് മാറ്റി. ഇവർ ഇപ്പോൾ ഓർത്തോപീഡിക് വിഭാഗത്തിൽ ചികിത്സയിലാണെന്നാണ് വിവരം. അപകടത്തിന് കാരണമായ വാഹനമോടിച്ച ഡ്രൈവറെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇയാൾക്കെതിരെ അന്വേഷണം ആരംഭിച്ചു. കുട്ടിയുടെ അപ്രതീക്ഷിത വേർപാടിൽ നടുങ്ങിയ മാതാപിതാക്കളെ ആശ്വസിപ്പിക്കാൻ സുഹൃത്തുക്കളും ബന്ധുക്കളും ഒപ്പമുണ്ട്. വരും ദിവസങ്ങളിൽ കേസിൽ കൂടുതൽ നിയമനടപടികൾ ഉണ്ടാകുമെന്നാണ് സൂചന.

spot_img
GULF
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
- Advertisment -spot_img

ARTICLES

error: Content is protected !!