കുവൈത്തിൽ കുറഞ്ഞ വിലയ്ക്ക് സ്മാർട്ട്ഫോൺ വാങ്ങാനുള്ള ശ്രമത്തിനിടെ അറബ് പ്രവാസി യുവതിയുടെ ബാങ്ക് അക്കൗണ്ടിൽ നിന്ന് 200 ദിനാർ നഷ്ടമായതായി പരാതി.
ആകർഷകമായ വിലയ്ക്ക് പുതിയ സ്മാർട്ട്ഫോണുകൾ വിൽക്കുന്നതായി കണ്ട പരസ്യത്തെ തുടർന്ന് യുവതി വിൽപ്പനക്കാരനെന്ന് അവകാശപ്പെട്ട ഒരാളെ ബന്ധപ്പെടുകയായിരുന്നു. സംസാരത്തിനിടെ ഇയാൾക്ക് തന്റെ വ്യക്തിഗത വിവരങ്ങളും ബാങ്ക് വിവരങ്ങളും നൽകിയതായി പരാതിയിൽ പറയുന്നു.
പിന്നീട് തന്റെ അറിവോ അനുമതിയോ ഇല്ലാതെ ബാങ്ക് അക്കൗണ്ടിൽ നിന്ന് 200 ദിനാർ പിൻവലിച്ചതായി യുവതി കണ്ടെത്തി.തുടർന്ന് ബാങ്കിങ് അഫയേഴ്സ് പ്രോസിക്യൂഷനിൽ പരാതി നൽകി. കേസ് ഹാദിയ പോലീസ് സ്റ്റേഷനിലേക്ക് കൈമാറിയതിനെ തുടർന്ന് ബാങ്ക് രേഖ വ്യാജമായി ഉപയോഗിച്ചതുമായി ബന്ധപ്പെട്ട സാമ്പത്തിക കുറ്റകൃത്യമായി കേസ് രജിസ്റ്റർ ചെയ്തു.പണം എങ്ങനെ പിൻവലിച്ചുവെന്നും സംഭവത്തിന് പിന്നിലുള്ള വ്യക്തിയെ കണ്ടെത്തുന്നതിനുമായി അധികൃതർ അന്വേഷണം തുടരുകയാണ്.



