HomeGULFഭൂമിയോട് ഏറ്റവും അടുത്തുവന്ന ശനിഗ്രഹത്തെ നിരീക്ഷിച്ചു; വിശേഷങ്ങൾ പങ്കുവെച്ച് കുവൈത്ത് ജ്യോതിശാസ്ത്ര സമൂഹം

ഭൂമിയോട് ഏറ്റവും അടുത്തുവന്ന ശനിഗ്രഹത്തെ നിരീക്ഷിച്ചു; വിശേഷങ്ങൾ പങ്കുവെച്ച് കുവൈത്ത് ജ്യോതിശാസ്ത്ര സമൂഹം

spot_img

കുവൈത്ത് സിറ്റി: ഭൂമിയോട് ഏറ്റവും അടുത്തുവന്ന സമയത്ത് ശനിഗ്രഹത്തെ നിരീക്ഷിച്ച് കുവൈത്ത് ജ്യോതിശാസ്ത്ര സമൂഹം. അൽ-ഫിന്റാസിൽ വെച്ച് വെള്ളിയാഴ്ച വൈകുന്നേരമാണ് ടെലസ്കോപ്പ് ഉപയോഗിച്ച് ശനിഗ്രഹത്തിന്റെ ഈ അപൂർവ്വ സ്ഥിതി നിരീക്ഷിച്ചത്. സൂര്യന് അഭിമുഖമായി ഭൂമിയുമായി നേർരേഖയിൽ വരുന്ന സവിശേഷ ഘട്ടത്തിലാണ് ശനിഗ്രഹമുള്ളതെന്ന് ജ്യോതിശാസ്ത്ര സൊസൈറ്റി ബോർഡ് ഓഫ് ഡയറക്ടേഴ്സ് ചെയർമാൻ അദെൽ അൽ-സാദൂൻ വ്യക്തമാക്കി.

ഇരുപത്തിയൊമ്പതര വർഷം കൊണ്ടാണ് ശനി സൂര്യനെ ഒരു തവണ വലംവെക്കുന്നത്. 120,500 കിലോമീറ്ററാണ് ഇതിന്റെ വ്യാസം. ഇത് ഭൂമിയുടെ വ്യാസത്തിന്റെ ഒൻപത് മടങ്ങ് വരും. അതായത് ഭൂമി ഒരു അമ്പത് ഫിൽസ് നാണയത്തിന്റെ വലിപ്പമുള്ളതാണെങ്കിൽ, ശനിയുടെ വലിപ്പം ഒരു ഹാൻഡ്ബോളിന് തുല്യമായിരിക്കുമെന്ന് അൽ-സാദൂൻ വിശദീകരിച്ചു. സൂര്യനിൽ നിന്ന് 1.4 ബില്യൺ കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന ശനിഗ്രഹത്തിൽ സൂര്യപ്രകാശം എത്തിച്ചേരാൻ പ്രകാശവേഗതയിൽ 80 മിനിറ്റ് സമയം വേണം. കൂടാതെ, ശനിയിലെ ഒരു ദിവസത്തിന്റെ ദൈർഘ്യം 10.7 മണിക്കൂറാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

spot_img
GULF
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
- Advertisment -spot_img

ARTICLES

error: Content is protected !!