HomeGULFഭാര്യയെ സമൂഹമാധ്യമങ്ങൾ വഴി ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമം; തടവുശിക്ഷ ശരിവെച്ച് കോടതി

ഭാര്യയെ സമൂഹമാധ്യമങ്ങൾ വഴി ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമം; തടവുശിക്ഷ ശരിവെച്ച് കോടതി

spot_img

കുവൈത്ത് സിറ്റി: ഭാര്യയുടെ സമൂഹമാധ്യമ അക്കൗണ്ടുകൾ അനധികൃതമായി കൈക്കലാക്കി, ദൃശ്യങ്ങളും ചിത്രങ്ങളും കാണിച്ച് 20,000 കുവൈത്തി ദിനാർ ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയ സിറിയൻ പൗരന്റെ രണ്ടു വർഷത്തെ തടവുശിക്ഷ കുവൈത്ത് കാസേഷൻ കോടതി ശരിവെച്ചു. കൗൺസിലർ സുൽത്താൻ ബോർസ്ലിയുടെ അധ്യക്ഷതയിലുള്ള കാസേഷൻ കോടതിയുടെ ഫസ്റ്റ് സർക്യൂട്ടാണ് ഈ കേസിൽ ശിക്ഷ വിധിച്ചത്.

ഭാര്യയുടെ അക്കൗണ്ടുകൾ അനുമതിയില്ലാതെ തുറന്ന പ്രതി, ചിത്രങ്ങളും വീഡിയോകളും ഉപയോഗിച്ച് അവരെ ബ്ലാക്ക് മെയിൽ ചെയ്യുകയായിരുന്നു. പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയ ഈ സംഭവത്തിൽ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്മെന്റാണ് പ്രതിയെ പിടികൂടിയത്. കീഴ്ക്കോടതി വിധിച്ച രണ്ടു വർഷത്തെ തടവുശിക്ഷയാണ് കാസേഷൻ കോടതി നിലനിർത്തിയിരിക്കുന്നത്.

spot_img
GULF
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
- Advertisment -spot_img

ARTICLES

error: Content is protected !!