HomeGULFയൂസ്ഡ് കാർ വിപണിയിൽ വൻ കുതിച്ചുചാട്ടം; പുതിയ വളർച്ചാ പാതയിൽ കുവൈത്തിന്റെ ഓട്ടോമൊബൈൽ മേഖല

യൂസ്ഡ് കാർ വിപണിയിൽ വൻ കുതിച്ചുചാട്ടം; പുതിയ വളർച്ചാ പാതയിൽ കുവൈത്തിന്റെ ഓട്ടോമൊബൈൽ മേഖല

spot_img

കുവൈത്ത് സിറ്റി: പ്രാദേശിക വാഹന വിൽപ്പന-വാടക കമ്പനികളുടെ സജീവമായ ഇടപെടലുകൾക്കും വിതരണ ശൃംഖലയുടെ വിപുലീകരണത്തിനും പിന്നാലെ കുവൈറ്റിൽ ഉപയോഗിച്ച വാഹനങ്ങളുടെ (യൂസ്ഡ് കാർ) വിപണിയിൽ വൻ മുന്നേറ്റം. പ്രധാന കാർ ഡീലർമാരും വൻകിട ഗ്രൂപ്പുകളും വിപണിയിലേക്ക് കടന്നുവരുന്നതിനൊപ്പം ഇൻസ്പെക്ഷൻ, വാറന്റി, ഫിനാൻസിങ്, മെയിന്റനൻസ്, ഇൻഷുറൻസ് തുടങ്ങിയ അനുബന്ധ സേവനങ്ങളും വിപുലീകരിക്കപ്പെട്ടത് വിപണിക്ക് കരുത്തേകുന്നുണ്ട്.

സെൻട്രൽ സ്റ്റാറ്റിസ്റ്റിക്കൽ ബ്യൂറോയുടെ കണക്കുകൾ പ്രകാരം, കുവൈറ്റിലേക്ക് പ്രതിവർഷം എത്തുന്ന വലിയ വാഹന ശേഖരമാണ് യൂസ്ഡ് കാർ വിപണിയുടെ വളർച്ചയ്ക്ക് അടിത്തറയാകുന്നത്. 2024-ൽ 1.334 ബില്യൺ ദീനാർ ആയിരുന്ന യാത്രാ വാഹന ഇറക്കുമതിയുടെ മൂല്യം 2025-ൽ 15.9 ശതമാനം വർധിച്ച് 1.546 ബില്യൺ ദീനാറിലെത്തി. അതായത് മുൻവർഷത്തെ അപേക്ഷിച്ച് 212.09 ദീനാറിന്റെ വർദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

കൂടാതെ, ഉപയോഗിച്ച വാഹനങ്ങളുടെ കയറ്റുമതിയും ഈ വിപണിയിലെ ആവശ്യകത വർദ്ധിപ്പിക്കുന്നതിൽ നിർണായക പങ്ക് വഹിക്കുന്നുണ്ട്. 2025-ലെ നാലാം പാദത്തിൽ കയറ്റുമതി ചെയ്ത യാത്രാ വാഹനങ്ങളുടെ മൂല്യം ഏകദേശം 113.538 ദീനാർ ലക്ഷം കവിഞ്ഞിരുന്നു. 2026-ലെ ആദ്യ പാദത്തിൽ ഇത് 84.503 ദീനാറിലെത്തുകയും ചെയ്തു. കുവൈറ്റിലെ വാഹനങ്ങളുടെ വിപണന ചക്രത്തിലെ വിവിധ ഘട്ടങ്ങളെയും സാമ്പത്തിക വളർച്ചെയെയുമാണ് ഈ കണക്കുകൾ വ്യക്തമാക്കുന്നത്.

spot_img
GULF
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
- Advertisment -spot_img

ARTICLES

error: Content is protected !!