കുവൈത്ത് സിറ്റി: നിലവിലെ പ്രത്യേക സാഹചര്യങ്ങളെ തുടർന്ന് കുവൈത്തിൽ പ്രവേശിക്കാൻ സാധിക്കാതെ വിദേശത്തുള്ളവർക്ക് നൽകിയ എൻട്രി വിസകളുടെ കാലാവധി നീട്ടില്ലെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.സ്വകാര്യ തൊഴിൽ, ഗൃഹതൊഴിൽ, കുടുംബ വീസകൾ ഉൾപ്പെടെ എല്ലാ തരത്തിലുള്ള എൻട്രി വിസകൾക്കും ഈ തീരുമാനം ബാധകമാണെന്ന് അധികൃതർ വ്യക്തമാക്കി. നിലവിലെ സാഹചര്യത്തിൽ യാത്ര ചെയ്യാനാകാതെ പുറത്തു കഴിയുന്നവർക്കായി വിസ കാലാവധി നീട്ടാൻ സാധിക്കില്ലെന്നും, വിസ നടപടികൾ പുനരാരംഭിച്ചാൽ തൊഴിലുടമകളോ സ്പോൺസർമാരോ പുതിയ അപേക്ഷകൾ സമർപ്പിക്കണമെന്നും നിർദേശിച്ചു.
അതേസമയം, വിദേശത്ത് കുടുങ്ങിയിരിക്കുന്ന താമസക്കാർക്കായി ആഭ്യന്തര മന്ത്രാലയം സംവിധാനത്തിൽ മാറ്റം വരുത്തിയിട്ടുണ്ട്. ആറുമാസത്തിലധികം കുവൈത്തിന് പുറത്തു കഴിഞ്ഞവർക്കു 2026 ഫെബ്രുവരി 28 മുതൽ പ്രാബല്യത്തിൽ വരുന്ന മൂന്ന് മാസത്തെ ഓട്ടോമാറ്റിക് അബ്സൻസ് പെർമിറ്റ് അനുവദിക്കുമെന്ന് അറിയിച്ചു.ബാധിതരായവരുടെ താമസാനുമതി റദ്ദാകുന്നത് തടയുകയും, സാധാരണ യാത്രയും നടപടികളും പുനരാരംഭിക്കുന്നതുവരെ താൽക്കാലിക ആശ്വാസം നൽകുകയുമാണ് ഈ നടപടിയുടെ ലക്ഷ്യം.
