HomeARTICLESവാട്‌സ്ആപ്പ്, ഇൻസ്റ്റഗ്രാം ഉപയോക്താക്കളുടെ ശ്രദ്ധയ്ക്ക്; ഒരു റീൽ കൊണ്ട് നിങ്ങളുടെ ഡാറ്റ മോഷ്ടിക്കപ്പെട്ടേക്കാം

വാട്‌സ്ആപ്പ്, ഇൻസ്റ്റഗ്രാം ഉപയോക്താക്കളുടെ ശ്രദ്ധയ്ക്ക്; ഒരു റീൽ കൊണ്ട് നിങ്ങളുടെ ഡാറ്റ മോഷ്ടിക്കപ്പെട്ടേക്കാം

spot_img

ലോകത്തിലെ ഏറ്റവും വലിയ ജനപ്രിയ മെസേജിംഗ് പ്ലാറ്റ്‌ഫോമുകളായ വാട്‌സ്ആപ്പും ഇന്‍സ്റ്റഗ്രാമും പ്രധാനപ്പെട്ട ഒരു സുരക്ഷാ മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്. സൈബര്‍ കുറ്റവാളികള്‍ പ്രധാന ആയുധമാക്കി മാറ്റാന്‍ സാധ്യതയുള്ള രണ്ട് സുരക്ഷാപിഴവുകളെക്കുറിച്ചാണ് മുന്നറിയിപ്പ്.

ചാറ്റുകളില്‍ ഇന്‍സ്റ്റഗ്രാം റീലുകള്‍ പോലുള്ള ഉള്ളടക്കങ്ങള്‍ പങ്കുവയ്ക്കുന്നതിന് AI അധിഷ്ഠിത റിച്ച് മെസേജിംഗ് ഉപയോഗിക്കുന്ന വാട്‌സാപ്പിന്റെ സവിശേഷിതയിലാണ് ആദ്യത്തെ പ്രശ്‌നം കണ്ടെത്തിയത്. ഉപയോക്താക്കള്‍ക്ക് മെച്ചപ്പെട്ട അനുഭവം നല്‍കുന്നതിനായാണ് ഇങ്ങനെ ഒരു സവിശേഷിത രൂപകല്‍പ്പന ചെയ്തിരുന്നത്. എന്നാല്‍ ഇന്‍സ്റ്റഗ്രാം ലിങ്കുകളിലൂടെ ഒരു ഹാക്കറിന് പ്രത്യേകം തയ്യാറാക്കിയ സന്ദേശം അയക്കാന്‍ കഴിയുമെന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. ഉപയോക്താവ് ഈ സന്ദേശം തുറന്നുകഴിഞ്ഞാല്‍ മറ്റ് ബാഹ്യ വെബ്‌സൈറ്റുകളിലേക്ക് എത്തപ്പെടും. ചില ഘട്ടങ്ങളില്‍ സുരക്ഷയ്ക്ക് നിര്‍ണായകമെന്ന് കരുതുന്ന സിസ്റ്റം സവിശേഷിതകളെ പോലും ഇത് പ്രവര്‍ത്തനക്ഷമമാക്കിയേക്കാം.

രണ്ടാമത്തെ അപകട സാധ്യത, വാട്‌സ്ആപ്പിന്റെ വിന്‍ഡോസ് പതിപ്പിലാണ് കണ്ടെത്തിയത്. ഫയല്‍ അറ്റാച്ച്‌മെന്റുകള്‍ ഉള്‍പ്പെട്ടതായിരുന്നു ഈ പ്രശ്‌നം. ഇവിടെ തട്ടിപ്പുകാര്‍ ഫോട്ടോയോ ഡോക്യുമെന്റോ പോലെ തോന്നിക്കുന്ന ഒരു ഫയല്‍ അയക്കുന്നു. ഇത് യഥാര്‍ഥത്തില്‍ തട്ടിപ്പാണ്. ഈ ഫയലുകള്‍ അബദ്ധവശാല്‍ തുറന്നാല്‍ മാല്‍വെയറിനോ മറ്റ് ദോഷകരമായ സോഫ്റ്റ്‌വെയറിനോ ആ ഉപകരണം അറ്റാക്ക് ചെയ്യപ്പെട്ടാക്കാം. ഇതിലൂടെ നിങ്ങളുടെ ഫോണിന്റെയോ മറ്റ് ഉപകരണങ്ങളുടെയോ നിയന്ത്രണം സൈബര്‍ കുറ്റവാളികളുടെ കൈയ്യില്‍ ആകും. ഈ പിഴവുകള്‍ മെറ്റ പരിഹരിച്ചെങ്കിലും സുരക്ഷാ പിഴവുകള്‍ റിപ്പോര്‍ട്ട് ചെയ്തതായി പറയപ്പെടുന്നു.

എന്താണ് പരിഹാരം

ഇങ്ങനെയുള്ള തട്ടിപ്പുകളില്‍നിന്ന് രക്ഷപെടാനുള്ള ഏറ്റവും നല്ല മാര്‍ഗ്ഗം നിങ്ങളുടെ ഫോണിലെ ആപ്പുകള്‍ അപ്‌ഡേറ്റ് ചെയ്ത് സൂക്ഷിക്കുക എന്നതാണ്. പുതിയ അപ്‌ഡേറ്റുകള്‍ നിങ്ങളുടെ ഉപകരണം സുരക്ഷിതമായി നിലനിര്‍ത്താന്‍ സഹായിക്കുന്നു. കൂടാതെ അജ്ഞാത നമ്പറുകളില്‍നിന്നുള്ള ലിങ്കുകള്‍, ഫയലുകള്‍ അല്ലെങ്കില്‍ അറ്റാച്ച്‌മെന്റുകള്‍ തുറക്കുന്നത് എന്നിവ ഒഴിവാക്കുക. ഒരു ചെറിയ പിഴവ് പോലും നിങ്ങളുടെ സ്വകാര്യ വിവരങ്ങള്‍ ചോര്‍ത്തിയെടുത്തേക്കാം.

spot_img
GULF
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
- Advertisment -spot_img

ARTICLES

error: Content is protected !!