HomeGULFകുവൈറ്റിൽ വൻ രാജ്യാന്തര തട്ടിപ്പ് സംഘം വലയിൽ; 100 മില്യൺ ദിനാറിലധികം കള്ളപ്പണം വെളുപ്പിച്ചതായി കണ്ടെത്തൽ

കുവൈറ്റിൽ വൻ രാജ്യാന്തര തട്ടിപ്പ് സംഘം വലയിൽ; 100 മില്യൺ ദിനാറിലധികം കള്ളപ്പണം വെളുപ്പിച്ചതായി കണ്ടെത്തൽ

spot_img

കുവൈറ്റ് സിറ്റി: ഇലക്ട്രോണിക് തട്ടിപ്പിലൂടെയും കള്ളപ്പണം വെളുപ്പിക്കലിലൂടെയും ലക്ഷക്കണക്കിന് രൂപ തട്ടിയെടുക്കുന്ന രാജ്യാന്തര ക്രിമിനൽ സംഘത്തെ കുവൈറ്റ് ആഭ്യന്തര മന്ത്രാലയം പിടികൂടി. ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഫഹദ് യൂസഫ് സൗദ് അൽ-സബാഹ് നേരിട്ട് മേൽനോട്ടം വഹിച്ച ഓപ്പറേഷനിലൂടെയാണ് അതീവ സങ്കീർണ്ണമായ ഈ തട്ടിപ്പ് ശൃംഖലയെ തകർത്തത്. ഓൺലൈൻ ശൃംഖല വഴി പണം നഷ്ടപ്പെട്ട ഒരു വ്യക്തി നൽകിയ പരാതിയിലാണ് അന്വേഷണം തുടങ്ങിയത്. ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്റ് (ഹവല്ലി വിഭാഗം) നടത്തിയ പരിശോധനയിൽ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നത്:ഇലക്ട്രോണിക് തട്ടിപ്പിലൂടെ കൈക്കലാക്കുന്ന പണം ഉപയോഗിച്ച് കുവൈറ്റിലെ കടകളിൽ നിന്ന് വിലകൂടിയ സ്മാർട്ട്ഫോണുകൾ വാങ്ങുന്നു. ഇതിനായി തിരിച്ചറിയാൻ കഴിയാത്ത അന്താരാഷ്ട്ര നമ്പറുകളാണ് ഉപയോഗിക്കുന്നത്. ഈ ഫോണുകൾ ഇടനിലക്കാർ ശേഖരിക്കുകയും പിന്നീട് മറിച്ചുവിറ്റ് പണമാക്കുകയും ചെയ്യുന്നു. ഫോൺ വിറ്റു കിട്ടുന്ന പണം പല കൈമറിഞ്ഞ് ഒടുവിൽ പ്രതികളിൽ ഒരാളുടെ ഉടമസ്ഥതയിലുള്ള കമ്പനികളിലെത്തുന്നു.തട്ടിയെടുത്ത പണത്തിന് നിയമസാധുത നൽകാൻ വേണ്ടി മാത്രം നിർമ്മിച്ച വ്യാജ കമ്പനികളാണിവയെന്ന് അധികൃതർ കണ്ടെത്തി. മന്ത്രിയുടെ നേരിട്ടുള്ള ഇടപെടൽ സാമ്പത്തിക കുറ്റകൃത്യങ്ങൾക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് മന്ത്രാലയം സ്വീകരിക്കുന്നതെന്ന് ഷെയ്ഖ് ഫഹദ് അൽ-സബാഹ് വ്യക്തമാക്കി. പിടികൂടിയ സംഘത്തിന് വിദേശ രാജ്യങ്ങളിലെ ക്രിമിനൽ സംഘങ്ങളുമായി ബന്ധമുണ്ടോ എന്ന് കണ്ടെത്താൻ അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. ബാങ്ക് രേഖകളിൽ കൃത്രിമം കാണിച്ചതിനും അനധികൃത പണമിടപാടുകൾക്കും ഇവർക്കെതിരെ കേസെടുത്തു.രാജ്യംവിട്ട ഒരു പ്രതിയെ സുരക്ഷാ അധികാരികളുമായി സഹകരിച്ച് ജോര്ദാനിൽനിന്ന് തിരിച്ചെത്തിക്കുകയും ചെയ്തു. 2023 മുതൽ ഇതുവരെ 100 മില്യൺ കുവൈറ്റ് ദിനാറിലധികം കള്ളപ്പണം വെളുപ്പിച്ചതായാണ് നിഗമനം. പ്രതികളിൽ ഒരാളുടെ കൈവശം ഉണ്ടായിരുന്ന108000 ദിനാറും ഒൻപത് മൊബൈൽ ഫോണുകളും പിടിച്ചെടുത്തു. ഒൻപത് പ്രതികളെ പബ്ലിക് പ്രോസിക്യൂഷന് കൈമാറി. ബാങ്കിംഗ് നിയമലംഘനം നടത്തിയ ഒരു മണി കളക്ഷൻ സ്ഥാപനത്തിനെതിരെയും നിയമനടപടി ആരംഭിച്ചിട്ടുണ്ട്.

spot_img
GULF
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
- Advertisment -spot_img

ARTICLES

error: Content is protected !!