HomeGULFഫർവാനിയയിലും ജഹ്‌റയിലും വൻ സുരക്ഷാ പരിശോധന; 113 പേർ പിടിയിൽ

ഫർവാനിയയിലും ജഹ്‌റയിലും വൻ സുരക്ഷാ പരിശോധന; 113 പേർ പിടിയിൽ

spot_img

കുവൈത്തിൽ നിയമലംഘകരെയും പിടികിട്ടാപ്പുള്ളികളെയും കണ്ടെത്തുന്നതിനായി ഫർവാനിയ, ജഹ്‌റ ഗവർണറേറ്റുകളിൽ നടത്തിയ വ്യാപക സുരക്ഷാ പരിശോധനയിൽ 113 പേർ പിടിയിലായി.

ഫർവാനിയയിലെ അൽ റായ് ഫ്രൈഡേ മാർക്കറ്റിൽ നടത്തിയ പരിശോധനയിൽ ഒളിച്ചോടിയതായി റിപ്പോർട്ട് ചെയ്യപ്പെട്ട 25 പേർ, കാലാവധി കഴിഞ്ഞ റെസിഡൻസിയുള്ള 16 പേർ, തൊഴിൽ നിയമലംഘകരായ എട്ട് പേർ, കാലാവധി കഴിഞ്ഞ വിസയുള്ള മൂന്ന് പേർ എന്നിവരടക്കം നിരവധി പേരെ പിടികൂടി. വിവിധ വകുപ്പുകൾ 15 നിയമലംഘന നോട്ടീസുകളും നൽകി.അതേസമയം ജഹ്‌റയിൽ എമർജൻസി പൊലീസ് നടത്തിയ സുരക്ഷാ-ട്രാഫിക് പരിശോധനയിൽ 103 ഗതാഗത നിയമലംഘനങ്ങൾ രജിസ്റ്റർ ചെയ്തു.

കാലാവധി കഴിഞ്ഞ റെസിഡൻസിയുള്ള 15 പേർ, പിടികിട്ടാപ്പുള്ളികളായ 15 പേർ, തിരിച്ചറിയൽ രേഖകളില്ലാത്ത 12 പേർ, ഒളിച്ചോടിയതായി റിപ്പോർട്ട് ചെയ്യപ്പെട്ട ഒമ്പത് പേർ എന്നിവരെയും പിടികൂടി. വിവിധ കേസുകളിൽ ആവശ്യമായ ഏഴ് വാഹനങ്ങളും അധികൃതർ പിടിച്ചെടുത്തു.പിടിയിലായവരെയും വാഹനങ്ങളെയും തുടർ നിയമനടപടികൾക്കായി ബന്ധപ്പെട്ട അധികൃതർക്ക് കൈമാറി. രാജ്യത്തെ എല്ലാ ഗവർണറേറ്റുകളിലും സുരക്ഷാ പരിശോധനകൾ തുടരുമെന്ന് കുവൈത്ത് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

spot_img
GULF
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
- Advertisment -spot_img

ARTICLES

error: Content is protected !!